l o a d i n g

വേള്‍ഡ്

ഇറ്റലിയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

റോം: ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. ഇറ്റലിയിലെ നാപ്പോളിയില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് കൊല്ലം നല്ലില സ്വദേശിയായ നിതിന്‍ ജെയിംസ് (28) മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നാപ്പോളിയിലെ നാല് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള ഷെയര്‍ റൂമിലാണ് നിതിന്‍ താമസിച്ചിരുന്നത്. ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗുകള്‍ കളഞ്ഞ് തിരികെ മുകളിലത്തെ നിലയിലേക്ക് സ്റ്റെയര്‍കേസ് വഴി കയറുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ടാം നിലയിലെ സ്റ്റെപ്പില്‍ നിതിന്റെ ഒരു ചെരിപ്പ് കണ്ടെത്തിയതിനാല്‍ അവിടെ വെച്ചാകാം കാല്‍ വഴുതി വീണത് എന്ന് കരുതുന്നു. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി ഒഴിച്ചിട്ട സ്ഥലത്തേക്ക് തലയടിച്ച് വീണതാണ് ഗുരുതര പരിക്കുകള്‍ക്കും മരണത്തിനും കാരണമായത്. നിതിന്‍ നിലത്ത് വീഴുന്ന ശബ്ദം കേട്ട് സമീപ മുറികളിലുള്ളവര്‍ ഓടിയെത്തി. ഉടന്‍ തന്നെ ആംബുലന്‍സ് സഹായത്തോടെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം രണ്ടു വര്‍ഷം മുന്‍പാണ് നിതിന്‍ വര്‍ക്ക് വിസയില്‍ മാള്‍ട്ടയില്‍ എത്തുന്നത്. മെച്ചപ്പെട്ട ജോലി തേടി എട്ട് മാസം മുന്‍പാണ് ഇറ്റലിയിലെത്തിയത്. സ്ഥിരമായ ഒരു ജോലിക്കായുള്ള അന്വേഷണത്തിലായിരിക്കെയാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തി നിതി വിടപറഞ്ഞത്.

നല്ലില എള്ളുവിള എന്‍ എന്‍ ഹൗസില്‍ പി. ജെയിംസ് - ഗീത ദമ്പതികളുടെ മകനാണ് നിതിന്‍. നീതു ജെയിംസ് ഏക സഹോദരിയാണ്. കുടുംബത്തിന് വലിയ പ്രതീക്ഷ നല്‍കിയ പ്രവാസിയായിരുന്നു നിതിന്‍. നിതിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇറ്റലിയിലെ മലയാളി സമൂഹം കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കി വരുന്നു. മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026