l o a d i n g

ബിസിനസ്

കാലിഫോര്‍ണിയ ആസ്ഥാനമായ പാനറ്റോണി കേരളത്തിലേക്ക്; എടയാര്‍ സിങ്കുമായി സഹകരിച്ച് 800 കോടിയുടെ മള്‍ട്ടി ക്ലയന്റ് ഇന്‍ഡസ്ട്രിയല്‍ & ലോജിസ്റ്റിക്‌സ് പാര്‍ക്ക് വരുന്നു

Thumbnail

കൊച്ചി: കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വ്യവസായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണി കേരളത്തിലേക്ക്. പാനറ്റോണിയും സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിയിലെ എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 800 കോടി മുതല്‍മുടക്കുള്ള ഗ്രേഡ് എ പ്ലസ് മള്‍ട്ടി ക്ലയന്റ് ഇന്‍ഡസ്ട്രിയല്‍ & ലോജിസ്റ്റിക്‌സ് പാര്‍ക്ക് വികസിപ്പിക്കാന്‍ ധാരണയായി.

കെഎല്‍ഐസി (കേരള ലോജിസ്റ്റിക്‌സ് ആന്റ്‌റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി) എന്ന എടയാര്‍ സിങ്ക് ലിമിറ്റഡിന്റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെ പദ്ധതിക്ക് തുടക്കമിടുന്നത്. വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ പാനറ്റോണി ഇന്റര്‍നാഷണല്‍ പ്രോജക്ട് മാനേജ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ നോര്‍ബര്‍ട്ട് സുമിസ്ലാവ്‌സ്‌കിയും എടയാര്‍ സിങ്ക് ലിമിറ്റഡ് എംഡി മുഹമ്മദ് ബിസ്മിത്തും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കെഎസ്‌ഐഡിസി എംഡി വിഷ്ണുരാജ് പി, കിന്‍ഫ്ര എംഡി സന്തോഷ് കോശി എന്നിവരും സന്നിഹിതരായിരുന്നു.

180 ഏക്കറില്‍ വിഭാവന ചെയ്തിരിക്കുന്ന കേരള ലോജിസ്റ്റിക്‌സ് & ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍, ആദ്യഘട്ട സംരംഭമായ പാനറ്റോണി പാര്‍ക്ക് 20 ഏക്കര്‍
വിസ്തീര്‍ണത്തില്‍ 5.2 ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് വികസിപ്പിക്കുക. 12 മീറ്റര്‍ ക്ലിയര്‍ ഹൈറ്റ്, എഫ്എം2 ഗ്രേഡ് ഫ്‌ലോര്‍,
അഞ്ച് ടണ്‍/ചതുരശ്ര മീറ്റര്‍ ലോഡിങ് ശേഷി, കെ160 സ്പ്രിങ്കളറുകള്‍, ഐജിബിസി സര്‍ട്ടിഫൈഡ് സുസ്ഥിര ഡിസൈന്‍ എന്നീ സവിശേഷതകളോട്
കൂടി ഒരുങ്ങുന്ന ഈ പാര്‍ക്ക്, കേരളത്തിലെ ലോജിസ്റ്റിക്‌സ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇ - കൊമേഴ്‌സ്, എഫ്എംസിജി, 3പിഎല്‍,
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ പ്രമുഖ കമ്പനികളെയാണ് ലക്ഷ്യമിടുന്നത്.

2026 ല്‍ നിര്‍മ്മാണം ആരംഭിച്ച് 2027 ഫെബ്രുവരിയില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പാനറ്റോണിയുടെ വരവോടെ സംസ്ഥാനത്ത് ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രാധാന്യം ഗണ്യമായി ഉയര്‍ന്നതായി ചടങ്ങില്‍ സംസാരിച്ച മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് തയ്യാറായതിന് പാനറ്റോണിയോട് നന്ദി പറഞ്ഞ മന്ത്രി നയപരിധിക്കുള്ളില്‍ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ കമ്പനിക്ക് നല്‍കുമെന്ന് ഉറപ്പു നല്‍കി. പദ്ധതി നടത്തിപ്പിനായി ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചതായും മന്ത്രി അറിയിച്ചു.

Photo

Latest News

 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
May 13, 2026
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
May 13, 2026