l o a d i n g

ഗൾഫ്

സൗദിക്ക് അഭിമാന നിമിഷം: സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് യുഎന്‍ ടൂറിസം ജനറല്‍ അസംബ്ലി പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

റിയാദ്: ഐക്യരാഷ്ട്രസഭയുടെ ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ ടൂറിസം) ജനറല്‍ അസംബ്ലി, സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബിനെ 26-ാമത് സമ്മേളനത്തിന്റെ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. 150-ല്‍ അധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. റിയാദാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
യുഎന്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ 50 വര്‍ഷം മുമ്പ് (1975) സ്ഥാപിതമായ ശേഷം, ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സൗദി പൗരനാണ് ടൂറിസം മന്ത്രിയായ അഹമ്മദ് അല്‍ ഖത്തീബ്.
വിനോദസഞ്ചാര മേഖലയുടെ ആഗോള വളര്‍ച്ചക്ക് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പങ്കാളിത്തവും അടിസ്ഥാന സൗകര്യ വികസനത്തിലും സേവനങ്ങളിലും കൈവരിച്ച ഗുണപരമായ മുന്നേറ്റങ്ങളും രാജ്യത്ത് നടപ്പാക്കിയ അന്താരാഷ്ട്ര പദ്ധതികളും പരിഗണിച്ചാണ് അല്‍ ഖത്തീബിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ടൂറിസം രംഗത്തെ നയിക്കുന്നതില്‍ ആഗോള സമൂഹം സൗദിയിലര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഏകകണ്ഠമായ തിരഞ്ഞെടുപ്പ്.
സംഘടനയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഈ സമ്മേളനം, സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറല്‍ അസംബ്ലിയാണെന്ന പ്രത്യേകതയുമുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും സ്വകാര്യമേഖലയിലെ പ്രമുഖരും നയരൂപകര്‍ത്താക്കളും പങ്കെടുക്കുന്ന നിരവധി സെഷനുകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026