l o a d i n g

ഇന്ത്യ

ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന് അധികാരത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Thumbnail

പട്‌ന: ബിഹാറില്‍ ബി.ജെ.പി ജെ.ഡി.യു നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് അധികാരത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി അധികാരത്തില്‍ തുടരുമെന്നാണ് വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ദൈനിക് ഭാസ്‌കര്‍, മാട്രിസ്, പീപ്ള്‍സ് ഇന്‍സൈറ്റ്, പീപ്ള്‍സ് പള്‍സ് എന്നീ നാലു എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് സംസ്ഥാനത്ത് എന്‍.ഡി.എക്ക് അധികാരത്തുടര്‍ച്ച പ്രവചിച്ചത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.

എന്‍.ഡി.എക്ക് 145-160 സീറ്റുകള്‍ ലഭിക്കുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ പ്രവചനം. മഹാസഖ്യത്തിന് 73-91 സീറ്റുകള്‍ വരെ ലഭിക്കാമെന്നും അവര്‍ വിലിരുത്തുന്നു. ജന്‍സൂരജിന് 0-3 ഉം മറ്റ് പാര്‍ട്ടികള്‍ക്ക് 5-10 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. എന്‍.ഡി.എക്ക് 147-167 സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് മാട്രിസിന്റെ സര്‍വേ ഫലം. മഹാസഖ്യത്തിന് 70-90 സീറ്റുകള്‍ ലഭിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ജന്‍ സുരാജ് പാര്‍ട്ടി 0-2ഉം മറ്റ് പാര്‍ട്ടികള്‍ക്ക് 2-8 ഉം സീറ്റുകള്‍ കിട്ടുമെന്നാണ് കരുതുന്നത്. പീപ്ള്‍സ് ഇന്‍സൈറ്റിന്റെ കണക്കനുസരിച്ച് എന്‍.ഡി.എക്ക് 133-148 വരെ സീറ്റുകള്‍ ലഭിക്കും. മഹാസഖ്യത്തിന് 87-102ഉം. ജന്‍സുരാജിന് 0-2, മറ്റുള്ളവര്‍ 3-6 എന്നിങ്ങനെയാണ് കണക്ക്. എന്‍.ഡി.എക്ക് 133-159 സീറ്റുകളും മഹാസഖ്യത്തിന് 75-101 സീറ്റുകളും ജന്‍സുരാജിന് 0-5ഉം മറ്റുള്ളവര്‍ക്ക് 2-8ഉം സീറ്റുകളാണ് പീപ്ള്‍സ് പള്‍സ് പ്രവചിക്കുന്നത്.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026