l o a d i n g

ബിസിനസ്

സൗദി നിക്ഷേപക പ്രതിനിധി സംഘം ഇന്ത്യയില്‍; നിക്ഷേപ, സാമ്പത്തിക മേഖലയില്‍ വിപുല പങ്കാളിത്തത്തിന് അരങ്ങൊരുങ്ങി

Thumbnail
Publisher By     എ.എം. സജിത്ത്
November 15, 2025

ജിദ്ദ- സൗദി ചേംബേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ 50 പ്രമുഖ നിക്ഷേപകര്‍ ഉള്‍പ്പെടുന്ന സൗദി പ്രതിനിധി സംഘം ഇന്ത്യയില്‍ വിപുലമായ സന്ദര്‍ശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ പരിപാടികളാണ് ന്യൂഡല്‍ഹി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നടന്നത്.

സൗദി അറേബ്യയുടെ 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും, തന്ത്രപ്രധാനമായ സാമ്പത്തിക മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുമായി സഹകരിച്ച് ന്യൂഡല്‍ഹിയില്‍ മൂന്ന് പ്രധാന സാമ്പത്തിക പരിപാടികള്‍ പ്രതിനിധി സംഘം സംഘടിപ്പിച്ചു.

ഓട്ടോമോട്ടീവ് മേഖലയിലെ വ്യാവസായിക, നിക്ഷേപ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആദ്യപരിപാടി. ഉല്‍പ്പാദനം, വിതരണ ശൃംഖലകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ സഹകരണം വിപുലീകരിക്കുന്നത് ചര്‍ച്ച ചെയ്തു. സുസ്ഥിരമായ ഓട്ടോമോട്ടീവ് വ്യവസായം വികസിപ്പിക്കാനുള്ള പൊതു ലക്ഷ്യത്തിന് സഹായകമാകും ഇതെന്ന് കരുതുന്നു.

നൂതന ആശയങ്ങളുടെയും സംരംഭകത്വത്തിന്റെയും ആഗോള കേന്ദ്രമായി സൗദി അറേബ്യയെ മാറ്റാനുള്ള 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ സ്റ്റാര്‍ട്ടപ്പ് റൗണ്ട് ടേബിളില്‍ ചര്‍ച്ചയായി. സാങ്കേതികവിദ്യ, നൂതനാശയം, സ്റ്റാര്‍ട്ടപ്പ് നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ ആരാഞ്ഞു.

കൂടിക്കാഴ്ചയുടെ ഭാഗമായി, പഞ്ചസാര, കാലിത്തീറ്റ വ്യവസായങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉല്‍പ്പാദന ലൈനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ സൗദിയും ഇന്ത്യയും ഒപ്പുവച്ചു.

സൗദി-ഇന്ത്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറം, നിക്ഷേപക വര്‍ക്ക്ഷോപ്പ് എന്നിവയില്‍ ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപാവസരങ്ങള്‍ ചര്‍ച്ച ചെയ്തു. നിക്ഷേപ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യയുടെ നിക്ഷേപ അന്തരീക്ഷം, പ്രാദേശിക ആസ്ഥാനങ്ങള്‍ക്കായുള്ള പ്രോഗ്രാമുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവ ശില്‍പശാലയില്‍ വിശദീകരിച്ചു.

നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, പെട്രോകെമിക്കല്‍സ്, ഊര്‍ജ്ജം എന്നീ പ്രധാന മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക സെഷനുകളും നടന്നു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026