l o a d i n g

ഇന്ത്യ

ബിഹാര്‍ തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് രാഹുല്‍, ജനാധിപത്യസംരക്ഷണത്തിന് പോരാടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഫലം അമ്പരപ്പിക്കുന്നതാണെന്നും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനുവേണ്ടിയാണ് തന്റെ പോരാട്ടം എന്നും രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി.
പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് രാഹുല്‍ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലായിരുന്നില്ലെന്ന ആരോപണമുയര്‍ത്തിയത്.

'മഹാസഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിഹാറിലെ ഈ ഫലം ശരിക്കും ആശ്ചര്യപ്പെടുത്തുന്നതാണ്. തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം നേടാനായില്ല'- രാഹുല്‍ കുറിച്ചു.
ബിഹാറിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നതായി ഖാര്‍ഗെ വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരായ പോരാട്ടം തുടരും. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞങ്ങള്‍ സമഗ്രമായ പഠനം നടത്തുകയും ഫലങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കിയ ശേഷം വിശദമായ പ്രതികരണം നടത്തും- ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ഇത് ദീര്‍ഘമായ ഒരു പോരാട്ടമായിരിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഇത്തവണ 61 സീറ്റില്‍ മത്സരിച്ചെങ്കിലും ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ ആര്‍.ജെ.ഡിയുടെ പ്രകടനം ഇതിലും മോശമായി. കഴിഞ്ഞ തവണ 144-ല്‍ 75 സീറ്റുകള്‍ നേടിയ സ്ഥാനത്ത്, ഇത്തവണ മത്സരിച്ച 143 സീറ്റുകളില്‍ 25 എണ്ണം മാത്രമാണ് നേടാനായത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ 202 സീറ്റുകള്‍ നേടിയപ്പോള്‍, മഹാസഖ്യത്തിന് 35 സീറ്റുകളേയുള്ളു.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026