l o a d i n g

ഗൾഫ്

ആര്‍.എസ്.സി. സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്‌സലന്‍സി അവാര്‍ഡ് ഡോ. ഗൗസല്‍ അസം ഖാന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2025

റിയാദ്: സൗദി അറേബ്യയിലെ വിജ്ഞാനസാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) സൗദി ഈസ്റ്റ് നാഷനല്‍ ഏര്‍പ്പെടുത്തിയ നോട്ടെക് എക്‌സലന്‍സി പുരസ്‌കാരം ഡോ. ഗൗസല്‍ അസം ഖാന്‍ അര്‍ഹനായി. അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും, ചാര്‍ട്ടേഡ് സയന്റിസ്റ്റുമാണ് അദ്ദേഹം. വിജ്ഞാനസാങ്കേതിക രംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റത്തിനും വളര്‍ച്ചക്കുമൊപ്പം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ദിശാബോധവും പ്രോത്സാഹനവും നല്‍കുക എന്ന ആര്‍.എസ്.സിയുടെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പഠനഗവേഷണ മേഖലകളിലെ ഡോ. ഖാന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രാജ്യത്തെ പ്രവാസി യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രചോദനാത്മകമാണെന്ന് ജൂറി വിലയിരുത്തി.

ടൈപ്പ്2 പ്രമേഹത്തിനുള്ള വാക്‌സിന്‍ ഉള്‍പ്പെടെ നിരവധി യു.എസ്. പേറ്റന്റുകള്‍ ഡോ. ഗൗസല്‍ അസം ഖാന്‍ നേടിയിട്ടുണ്ട്. കൂടാതെ, മെറ്റബോളിക് അസന്തുലിതാവസ്ഥകളും എന്‍ഡോതീലിയല്‍ ഡിസ്ഫങ്ഷനും സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, ത്രോംബോസിസ്, പ്രീ-എക്ലാംപ്‌സിയ മേഖലകളിലെ സംഭാവനകള്‍ക്ക് ചാര്‍ട്ടേഡ് സയന്റിസ്റ്റ്, FRSB, FRSM, IFUPS ഫെലോഷിപ്പ് തുടങ്ങിയ പ്രശസ്ത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള ക്ഷണിത പ്രഭാഷണങ്ങളും, നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും, ഇന്ത്യ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന ഗവേഷണ ഗ്രാന്റുകളും അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. റിയാദിലെ അസീസിയ്യ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന നാഷനല്‍ നോട്ടെക് പ്രദര്‍ശന വേദിയില്‍ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026