l o a d i n g

ഗൾഫ്

സൗദി റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങിന് ജിദ്ദ കേരള പൗരാവലിയുടെ ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

ജിദ്ദ: സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സുത്യര്‍ഹ്യമായ സേവനങ്ങള്‍ തുടരുന്ന സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ ഹോള്‍ഡിങ്ങിനെ (സൗദി ആര്‍ പി എം) ജിദ്ദ കേരള പൗരാവലി പുരസ്‌കാരം നല്‍കി ആദരിച്ചു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടര വര്‍ഷത്തോളം ചലനമറ്റ് കിടപ്പിലായിരുന്ന ബിഹാര്‍ സ്വദേശി വീരേന്ദ്ര ഭഗത് പ്രസാദിനെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സൗദി ആര്‍ പി എം എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ ഷംസീര്‍ വയലിലാണ് സൗദി ആര്‍ പി എം മിന് നേതൃത്വം നല്‍കുന്നത്.

വീരേന്ദ്ര ഭഗത് പ്രസാദിനെ നാട്ടിലെത്തിക്കുന്നതിന്റെ സങ്കീര്‍ണ്ണതകളെ അനായാസമാക്കുന്നതില്‍ സൗദി ആര്‍ പി എമ്മിന്റെ ഇടപെടല്‍ ഏറെ ആശ്വാസം പകര്‍ന്നിരുന്നു. വിമാന യാത്രക്കുള്ള സൗകര്യമൊരുക്കിയതും ആവശ്യമായ ഉപകരണങ്ങള്‍ സഹിതം മെഡിക്കല്‍ സംഘത്തെ രോഗിയോടൊപ്പം നാട്ടിലേക്ക് അയക്കുന്നതിലും ജിദ്ദ കേരള പൗരാവലിക്കൊപ്പം സൗദി ആര്‍ പി എം സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു.

സൗദി ആര്‍ പി എം ജിദ്ദ ഹെഡ് ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി ആര്‍ പി എം ടെറിടറി മാനേജര്‍ അബ്ദു സുബ്ഹാന് പുരസ്‌കാരം കൈമാറി. പൗരാവലി ഭാരവാഹികളായ ജലീല്‍ കണ്ണമംഗലം, മന്‍സൂര്‍ വയനാട്, ഷരീഫ് അറക്കല്‍, അലി തേക്കുത്തോട്, ആര്‍ പി എം പ്രതിനിധികായ വിജയ്, മുസീഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.

ബിഹാറില്‍ നിന്നും വീരേന്ദ്ര ഭഗത് പ്രസാദിന്റെ കുടുംബം അറിയിച്ച കൃതഞതയും കടപ്പാടും ആര്‍ പി എം മിനെ നേരിട്ട് അറിയിച്ചു. പൗരാവലി ഭാരവാഹിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ പ്രതിനിധിയുമായ ഷമീര്‍ നദ്വി ഇപ്പോഴും രോഗിയുടെ ചികില്‍ത്സ സംബന്ധിച്ച വിഷയങ്ങളില്‍ തുടര്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നുണ്ട്.

തുടര്‍ന്നും സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ ഹോള്‍ഡിങ്ങിന്റെ (സൗദി ആര്‍ പി എം) സഹകരണ സഹായങ്ങള്‍ ജിദ്ദ കേരള പൗരാവലി നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളില്‍ ഉണ്ടാകുമെന്ന് ആര്‍ പി എം ടെറിടറി മാനേജര്‍ അബ്ദു സുബ്ഹാന്‍ പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026