l o a d i n g

ഇന്ത്യ

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് തെരുവിലേക്ക്; ഡിസംബറില്‍ ഡല്‍ഹിയില്‍ മഹാറാലി

Thumbnail

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ 'പ്രത്യേക തീവ്ര പരിഷ്‌കരണം' (SIR) രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗൂഢപദ്ധതിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനെതിരെ ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ മഹാറാലി നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാല്‍ അറിയിച്ചു.

എസ്.ഐ.ആര്‍ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും പി.സി.സി അധ്യക്ഷന്മാരും പങ്കെടുത്തു.

ദുരുദ്ദേശ്യത്തോടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പി.സി.സി.കള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ജനാധിപത്യത്തെയും പ്രതിപക്ഷ പാര്‍ട്ടികളെയും തകര്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ചില വിഭാഗം വോട്ടര്‍മാരെ ലക്ഷ്യമിട്ട് പട്ടികയില്‍ നിന്ന് വെട്ടിമാറ്റാന്‍ എസ്.ഐ.ആര്‍ പ്രക്രിയ ഉപയോഗിക്കുന്നതായി ആരോപിച്ചു.

എസ്.ഐ.ആറിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഒപ്പുശേഖരണം നടത്തുകയാണ്. ഏകദേശം 50 ദശലക്ഷം ആളുകളില്‍ നിന്ന് ഒപ്പ് ശേഖരിച്ച ശേഷമാകും റാലി. ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഗൂഢതന്ത്രങ്ങള്‍' തുറന്നുകാട്ടുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

കേരളത്തില്‍ എസ്.ഐ.ആര്‍ നടത്താന്‍ ഇത് ഉചിതമായ സമയമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടതാണ്. എന്നിട്ടും ഈ ആവശ്യം ചെവിക്കൊള്ളാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. എസ്.ഐ.ആര്‍ നടപടികള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026