l o a d i n g

ഗൾഫ്

റിയാദ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി 'തരംഗ്' കാമ്പയിന്‍ സാമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

റിയാദ് : റിയാദ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി 'തരംഗ്' കാമ്പയിന്‍ സമാപന സമ്മേളനം ബത്തയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി 'സ്വത്വം , സമന്വയം , അതിജീവനം ' എന്ന പ്രമേയത്തില്‍ നടക്കുന്ന 'റൂട്ട് 106' പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് 'തരംഗ് ' സമ്മേളനം സംഘടിപ്പിച്ചത്.

പ്രസിഡന്റ് അനീസ് എന്‍പി അധ്യക്ഷത വഹിച്ച സമ്മേളനം വേങ്ങര നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ദീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന വിശദീകരണം മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷബീര്‍ അലി ജാസ് നിര്‍വഹിച്ചു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷെരീഫ് അരീക്കോട്, ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, കെ കെ കോയാമു ഹാജി, വേങ്ങര മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുറുങ്ങാട്ടില്‍ ,വേങ്ങര മണ്ഡലം ചെയര്‍മാന്‍ അഷ്റഫ് ടി ടി, ഒതുക്കുങ്ങല്‍ പഞ്ചായത്ത് ചെയര്‍മാന്‍ ഇ എ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കാലിഫ് മാപ്പിള കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.
നാഷണല്‍ കമ്മിറ്റി സുരക്ഷ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ശരീഫ് വടക്കന് അംഗത്വം നല്‍കി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കായുള്ള നറുക്കെടുപ്പില്‍ അബ്ദുല്‍ ഹഫീസ് ഒന്നാം സ്ഥാനവും നാസര്‍ പൈനാട്ടില്‍ രണ്ടാം സ്ഥാനവും അന്‍സിഫ് അബ്ദുല്‍ അസീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് അതിഥികള്‍ സമ്മാനങ്ങള്‍ നല്‍കി.

പുതിയ പ്രവര്‍ത്തകരുടെ സാനിധ്യവും നിറഞ്ഞ സദസ്സും പരിപാടിയെ ശ്രദ്ധേയമാക്കി മാറ്റി. അഷ്റഫ് കല്‍പകഞ്ചേരി,സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റഫീഖ് മഞ്ചേരി,സിറാജ് മേടപ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അഷ്റഫ് കെ കെ, സഫീര്‍ മോന്‍ എടയാടന്‍, ഖാലിദ് കൊന്നാത്ത്, മുഷ്ത്താഖ് ടി,സിദ്ധീഖ് പുതിയത്ത്പുറായ, അബ്ബാസ് കുറ്റൂര്‍, അബ്ദുല്‍സലാം എ കെ, അബ്ദുല്‍ ഖാദര്‍ കോയിസ്സന്‍,ഇസ്മായില്‍ കെ കെ, ജാഫര്‍ കുരുണിയന്‍, നിയാസ് എം കെ, ഫക്രുദീന്‍ കെ, സാദിഖ് കെ കെ,സുബൈര്‍ പൊട്ടിക്കല്ല് ,അഷ്റഫ് പൂഴിത്തറ, ഇസ്ഹാഖ് കെ എം എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുരുണിയന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ റഹീം കുരുണിയന്‍ നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026