l o a d i n g

ബിസിനസ്

സൗദിയില്‍ സൂപ്പര്‍ ഫ്രൈഡേ ഓഫറുകളുമായി ലുലു ; 70 ശതമാനത്തിലധികം വിലക്കിഴിവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025


റിയാദ്: സൗദിയില്‍ സൂപ്പര്‍ ഫ്രൈഡേ മെഗാ ഓഫറുകളുമായി ലുലു. ലുലു ഹൈപ്പമാര്‍ക്കറ്റുകളിലുടനീളം ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് 70 ശതമാനത്തിലധികം വിലക്കിഴിവില്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായി ലുലു സൂപ്പര്‍ ഫ്രൈഡേ മാറി.

എക്‌സ്‌ക്ലൂസീവ് മാസ്റ്റര്‍ കാര്‍ഡ് ഓഫറുകള്‍

സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ കാലയളവില്‍ മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഷോപ്പിംഗിനും ഡിസ്‌കൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, മൊബൈല്‍, ലാപ്‌ടോപ്പുകള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി കാറ്റഗറികളില്‍ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗിന് 15 ശതമാനമാണ് വിലക്കിഴിവ്. നവംബര്‍ 19 മുതല്‍ 25 വരെയുള്ള തീയതികളില്‍ 350 റിയാലിനോ അതില്‍ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. മാസ്റ്റര്‍കാര്‍ഡ് ഓഫ് ലൈന്‍ ഇടപാടുകള്‍ക്ക് അധികമായി പത്ത് ശതമാനം ഓഫര്‍ ലഭിക്കും. കുറഞ്ഞത് ആയിരം റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇതിലൂടെ 150 റിയാല്‍ വരെ ലാഭിക്കാനാകും. മാസ്റ്റര്‍ കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും ലുലു ഹാപ്പിനസ് അംഗത്വമുള്ളവര്‍ക്കുമാണ് ഈ ആനുകൂല്യം. നവംബര്‍ 21ന് മാത്രമേ ഓഫ് ലൈന്‍ ഓഫര്‍ ലഭിക്കൂ. ആപ്പിള്‍ പേ, മദ, സാംസങ് പേ, ഗൂഗിള്‍ പേ, ഗിഫ്റ്റ് വൗച്ചറുകള്‍, ആപ്പിള്‍ ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും ഓഫര്‍ ബാധകമല്ല.

സൂപ്പര്‍ ഫ്രൈഡേ ക്യാംപെയിനിലൂടെ സമാനതകളില്ലാത്തതും മൂല്യാധിഷ്ഠിതവുമായ ഷോപ്പിംഗ് ആഘോഷം ഇത്തവണയും സൗദിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ലുലു കെ എസ് എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍, മികച്ച വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് ജനങ്ങളോടുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വൈവിധ്യങ്ങളുമായി ഫിഷ് ഫെസ്റ്റ്

സൂപ്പര്‍ ഫ്രൈഡേയോടൊപ്പം നൂറിലധികം വൈവിധ്യങ്ങളൊരുക്കി ഫിഷ് ഫെസ്റ്റും സജ്ജമാണ്. പ്രാദേശികവും ലോക ശ്രദ്ധ നേടിയതുമായ മത്സ്യവിഭവങ്ങളാണ് ഫെസ്റ്റില്‍ അണിനിരത്തിയിരിക്കുന്നത്. രാജ്യത്തെ മത്സ്യകൃഷി മേഖലയെ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഫിഷ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഫിഷറീസ് വികസന പദ്ധതി സിഇഒയുടെ ഉപദേഷ്ടാവും പ്രതിനിധി സംഘത്തിന്റെ തലവനുമായ എഞ്ചി.ഇബ്രാഹിം അല്‍ സഹ്‌റാനി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ടേസ്റ്റിംഗ് കൗണ്ടറുകള്‍, ഷെഫ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ഫിഷ് കട്ടിംഗ് സ്റ്റേഷനുകള്‍ എന്നിവ ഫെസ്റ്റില്‍ തുറന്നിട്ടുണ്ട്. സൂപ്പര്‍ ഫ്രൈഡേ പ്രമാണിച്ച് പ്രത്യേക ഓഫര്‍ വിലകളാണ് ഫെസ്റ്റില്‍ നല്‍കുന്നത്.

ടോയ് ഫെസ്റ്റിവലിനും തുടക്കം

ഷോപ്പിംഗ് ആഘോഷത്തിന് പകിട്ട് ഇരട്ടിയാക്കി ലുലു ടോയ് ഫെസ്റ്റിവലിനും തുടക്കമായിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡിംഗായുള്ള ആയിരക്കണക്കിന് കളിപ്പാട്ടങ്ങളും, ഗെയിമുകളും, പഠനോപകരണങ്ങളും ആകര്‍ഷകമായ ഡിസ്‌കൗണ്ടിലാണ് ടോയ് ഫെസ്റ്റിവലില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നത്.

സൂപ്പര്‍ ഫ്രൈഡേ ഷോപ്പിംഗ് ആഘോഷങ്ങള്‍ക്കൊപ്പം ഫിഷ് ഫെസ്റ്റും, ടോയ് ഫെസ്റ്റും അണിനിരന്നതോടെ സീസണിലെ ഏറ്റവും മികച്ച ഓഫറുകളും ഡീലുകളുമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026