l o a d i n g

ഇന്ത്യ

ബംഗളൂരു നഗരത്തില്‍ നരബലിക്ക് ശ്രമം: മകളെ കഴുത്തറുക്കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് സംശയം

Thumbnail

ബംഗളൂരു: നഗരത്തെ ഞെട്ടിച്ച്, ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വന്തം മകളെ നരബലി നല്‍കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍. അനേക്കലില്‍ താമസിക്കുന്ന സരോജമ്മയാണ് (55) മകള്‍ രേഖയെ (25) ക്ഷേത്രത്തില്‍ വെച്ച് അരിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തനിസാന്ദ്ര മെയിന്‍ റോഡിന് സമീപമുള്ള അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ അമ്മയും മകളും ദര്‍ശനത്തിനെത്തി. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം, സരോജമ്മ കൈയില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് രേഖയെ പിന്നില്‍നിന്ന് കഴുത്തിന് വെട്ടുകയായിരുന്നു.

രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇടപെട്ട് സരോജമ്മയെ പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ രേഖയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലാണ്.

രേഖയും ഭര്‍ത്താവും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് അമ്മയും മകളും അടുത്തിടെ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തിയത്. ഇവര്‍ കണ്ട ഒരു ജ്യോതിഷി, 'ശുഭ സമയത്ത്' നരബലി നടത്താന്‍ നിര്‍ദ്ദേശിച്ചതായാണ് പോലീസ് സംശയിക്കുന്നത്.

ഈ നിര്‍ദ്ദേശപ്രകാരമാണ് സരോജമ്മ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

പോലീസ് അറസ്റ്റ് ചെയ്ത സരോജമ്മയെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട ജ്യോതിഷിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സാമ്പിഗെഹള്ളി പോലീസ്. ആശുപത്രിയില്‍ കഴിയുന്ന രേഖയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ സംഭവത്തിന്റെ പൂര്‍ണ്ണമായ ചിത്രം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026