l o a d i n g

ഇന്ത്യ

രാഷ്ട്രീയ മര്യാദ പഠിക്കണം, ട്രംപ്-മംദാനി കൂടിക്കാഴ്ച വിലയിരുത്തി ഇന്ത്യന്‍ രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് ശശി തരൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികള്‍ എങ്ങനെ പരസ്പരം സഹകരിക്കണം എന്നതിന് ഉദാഹരണമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്റാന്‍ മംദാനിയുടെയും കൂടിക്കാഴ്ചയെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. യുഎസ് രാഷ്ട്രീയത്തിലെ ഈ മാതൃകയില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ പലതും പഠിക്കാനുണ്ടെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

മേയര്‍ തിരഞ്ഞെടുപ്പില്‍ പരസ്പരം രൂക്ഷമായി വിമര്‍ശിച്ചിരുന്ന ട്രംപും മംദാനിയും, വൈറ്റ് ഹൗസില്‍വെച്ച് നടത്തിയ സൗഹൃദപരമായ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തരൂര്‍ തന്റെ 'എക്‌സ്' ഹാന്‍ഡിലിലൂടെ പ്രതികരണം അറിയിച്ചത്.

'ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. വാചാടോപപരമായ തടസ്സങ്ങളില്ലാതെ. തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാല്‍ അത് അവസാനിച്ചു കഴിഞ്ഞാല്‍, ആളുകള്‍ സംസാരിച്ചു തീര്‍ന്നാല്‍, രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കായി സേവിക്കാന്‍ പ്രതിജ്ഞാബദ്ധരായ രണ്ടുപേര്‍ പരസ്പരം സഹകരിക്കാന്‍ പഠിക്കുക.' - രാഷ്ട്രീയ സൗഹൃദത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് തരൂര്‍ ഇങ്ങനെ കുറിച്ചു. ഇന്ത്യയില്‍ ഇത് കൂടുതലായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ എന്റെ പങ്ക് നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രസ്താവന വെറുമൊരു യുഎസ് രാഷ്ട്രീയ നിരീക്ഷണം മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കടുത്ത വിദ്വേഷ സമീപനങ്ങളെക്കുറിച്ചുള്ള തരൂരിന്റെ വിമര്‍ശനം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടക്കിടെ പ്രശംസിച്ചതിനും, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ജന്മദിനത്തില്‍ പുകഴ്ത്തി സംസാരിച്ചതിനും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍നിന്നടക്കം ശശി തരൂര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ക്കപ്പുറം ഭരണപരമായ കാര്യങ്ങളില്‍ സൗഹൃദ സമീപനം സ്വീകരിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേര്‍ക്കുള്ള ഒളിയമ്പു കൂടിയാണ് ട്രംപിനെയും മംദാനിയെയും മുന്‍നിര്‍ത്തിയുള്ള ഈ ട്വീറ്റ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026