l o a d i n g

ഗൾഫ്

ജിദ്ദ കള്‍ച്ചറല്‍ സ്‌ക്വയറിന് മീഡ് പ്രോജക്ട് പുരസ്‌കാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2025

ജിദ്ദ- ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ കള്‍ച്ചറല്‍ സ്‌ക്വയറിന് 'മീഡ് പ്രോജക്ട് അവാര്‍ഡി'ന്റെ പതിനഞ്ചാം പതിപ്പില്‍ രാജ്യത്തെ മികച്ച സാംസ്‌കാരിക പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പുതിയ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ് ജിദ്ദയിലെ കള്‍ച്ചറല്‍ സ്‌ക്വയര്‍. പ്രോജക്ട് വികസന മേഖലയിലെ ഏറ്റവും പ്രശസ്തമായ പ്രാദേശിക അവാര്‍ഡുകളില്‍ ഒന്നാണിത്. കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, കള്‍ച്ചര്‍ മേഖലകളിലെ മികച്ച പ്രോജക്ടുകളെ ആദരിക്കുന്നതിനായി മീഡ് മാഗസിനാണ് ഇത് സംഘടിപ്പിക്കുന്നത്.

അതുല്യമായ വാസ്തുവിദ്യാ രൂപകല്‍പ്പനയും ഉയര്‍ന്ന നിര്‍വഹണ നിലവാരവുമാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ചരിത്രപരമായ ജിദ്ദ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കാനും കലകളുടെയും സംസ്‌കാരത്തിന്റെയും സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് കള്‍ച്ചറല്‍ സ്‌ക്വയര്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണ്. സാംസ്‌കാരിക മേഖലയുടെ വികസനവും സര്‍ഗാത്മക വ്യവസായങ്ങളെ ശാക്തീകരിക്കലും ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളുമായി ഈ വിജയം ചേര്‍ന്നുനില്‍ക്കുന്നു.

ഹിസ്‌റ്റോറിക് ജിദ്ദയുടെ അഭിമുഖമായി അല്‍-അര്‍ബഈന്‍ തടാകത്തിന്റെ തീരത്താണ് കള്‍ച്ചറല്‍ സ്‌ക്വയര്‍ സ്ഥിതി ചെയ്യുന്നത്. പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ഈ കേന്ദ്രത്തില്‍ നിരവധി സാംസ്‌കാരിക സൗകര്യങ്ങളുണ്ട്. ഏകദേശം 16,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍ ഇതില്‍ പ്രധാനമാണ്. 888 സീറ്റുകളുള്ള പ്രധാന തിയേറ്റര്‍ ഹാള്‍, അഞ്ച് സിനിമാ ഹാളുകളിലായി ആകെ 564 സീറ്റുകള്‍, ഒമ്പത് ഡയലോഗ് ഹാളുകള്‍, ഒരു റെസ്റ്റോറന്റ്, മൂന്ന് കഫേകള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയമായ 'ടീം ലാബ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' ഈ സ്‌ക്വയറിന്റെ മറ്റൊരു ആകര്‍ഷണമാണ്. 10,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മ്യൂസിയത്തില്‍ കല, സാങ്കേതികവിദ്യ, പ്രകൃതി എന്നിവ സംയോജിപ്പിച്ച 80-ല്‍ അധികം ഇന്ററാക്ടീവ് ഡിജിറ്റല്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026