l o a d i n g

ഗൾഫ്

ജിദ്ദയിലെ പാണ്ടിക്കാട്ടുകാരുടെ കൂട്ടായ്മയായ "പപ്പ" സൗഹൃദസംഗമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

ജിദ്ദ: ജിദ്ദയിലും പരിസരങ്ങളിലുമുള്ള പാണ്ടിക്കാട് നിവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) സംഘടിപ്പിച്ച സൗഹൃദ സംഗമം, ' പപ്പോത്സവം 2k25 ആവേശമായി. നാട്ടിലും മറുനാട്ടിലുമായി നിരവധി ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഈ കൂട്ടായ്മയുടെ വാർഷിക സംഗമത്തിൽ കുടുംബങ്ങളടക്കം എഴുന്നൂറോളം ആളുകളാണ് പങ്കെടുത്തത്.
ഒരു രാവ് മുഴുവൻ നീണ്ടുനിന്ന ഈ മഹാസംഗമം പാണ്ടിക്കാട്ടുകാരുടെ ഊഷ്മള സൗഹൃദം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു. കുട്ടികളുടെയും നാട്ടുകാരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, പ്രൊഫഷണൽ ഗായകരുടെ ഗാനമേള, നൃത്ത നിരുത്തങ്ങൾ എന്നിവ പരിപാടിക്ക് മിഴിവേകി.
സാംസ്‌കാരിക സമ്മേളനം ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. പപ്പയുടെ ഐക്യത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം മുക്തകണ്ഠമായി പ്രശംസിച്ചു. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ നിതിൻ ജോർജ്ജ്‌ ആരോഗ്യ സെമിനാർ നടത്തി.
പപ്പ പ്രസിഡൻ്റ് നെർഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിദ്ദയിലെ പ്രശസ്ത പത്രപ്രവർത്തകൻ മുസാഫിർ ആശംസകൾ നേർന്നു. പപ്പയുടെ ഉദ്ദേശലക്ഷ്യങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ട് ഫൈസൽ കൊടശ്ശേരി സ്വാഗതപ്രസംഗം നടത്തി. സമീർ വി.പി. നന്ദി പറഞ്ഞു. എ.ടി. ഇസ്ഹാക്, എ.ടി. അമ്പു, റസാഖ് റീഗൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടി കൺവീനർ ബാവ ചെമ്പ്രശ്ശേരി, ഫൈസൽ കൊടശ്ശേരി , അബു സിദ്ദിഖ് എന്നിവരാണ് വേദി നിയന്ത്രിച്ചത്.
കായിക മത്സരവും വിരുന്നും
കായിക പ്രതിഭകളുടെ മാറ്റ് പരീക്ഷിച്ച ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ പഞ്ചായത്തിലെ പതിനാലോളം ക്ലബ്ബുകൾ പങ്കെടുത്തു. വിജയികൾക്ക് ബാവ ചെമ്പ്രശേരി, ആപ കൊടശ്ശേരി, നൗഷാദ് വിപി, സമീർ വളരാട്, ഹക്കീം, അമീൻ എ.ടി., ഷാഫി മഹമൂദ്, ബഷീർ, അൻഷാദ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.
കൂപ്പൺ നറുക്കെടുപ്പിലൂടെ നിരവധി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ ലഭിച്ചു. ഖാലിദ്, ഷംസു, മുനീർ എന്നിവർ നേതൃത്വം നൽകിയ രുചികരമായ വിരുന്നോടു കൂടിയാണ് മുഴുവൻ ആളുകളും പിരിഞ്ഞുപോയത്.

ഫോട്ടോ: പാണ്ടിക്കാട് കൂട്ടായ്മയുടെ സൗഹൃദ സംഗമം ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026