l o a d i n g

സാംസ്കാരികം

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ 4ന് തിരിതെളിയും: സിനിമാ ലോകം ജിദ്ദയിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

ജിദ്ദ: ചരിത്ര പ്രസിദ്ധമായ ബലദ് നഗരം വീണ്ടും ലോകസിനിമയുടെ സംഗമവേദിയാകും. റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (അഞ്ചാം പതിപ്പ്) തിരശ്ശീല ഡിസംബര്‍ 4 മുതല്‍ 13 വരെ ഉയരും. ലോകമെമ്പാടുമുള്ള സിനിമകളെ സൗദിയില്‍ എത്തിക്കുന്നതിനൊപ്പം, പ്രാദേശിക പ്രതിഭകള്‍ക്ക് ആഗോളവേദി ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ലോക സിനിമകള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് രണ്ട് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ബോളിവുഡിന്റെ നിത്യഹരിത നായികയായ രേഖ ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ഈ വര്‍ഷത്തെ മേളയുടെ ഭാഗമാകും എന്നത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ആവേശകരമാണ്.

സിനിമാ വ്യവസായത്തിന് കരുത്തേകുന്ന 'റെഡ് സീ സൂഖ്' മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഡിസംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഈ വിപണി അറബ് ലോകത്തെ ഏറ്റവും വലുതായിരിക്കും. 45 രാജ്യങ്ങളില്‍ നിന്നുള്ള 160 പ്രദര്‍ശകര്‍ പങ്കെടുക്കും. സൂഖില്‍ പ്രൊഫഷണല്‍ വികസനത്തിനായി വര്‍ക്ക്ഷോപ്പുകള്‍, പരിശീലന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും.

പ്രമുഖ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സൂഖ് ടോക്ക്‌സ് പരിപാടി സിനിമാ വ്യവസായത്തെ രൂപപ്പെടുത്തുന്ന നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) പങ്ക്, സൗദി പ്രേക്ഷകരുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച, സഹനിര്‍മാണത്തിന്റെ സാധ്യതകളും പുതിയ പദ്ധതികളിലുള്ള ധനസഹായ സ്ഥാപനങ്ങളുടെ താല്‍പ്പര്യവും ചര്‍ച്ചാ വിഷയമാകും.

സിനിമാ പ്രേമികളെ സന്തോഷിപ്പിച്ചുകൊണ്ട് ഫെസ്റ്റിവല്‍ അധികൃതര്‍ 'ഫാന്‍സ് സോണ്‍' പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് കാര്‍പ്പറ്റിലെത്തുന്ന പ്രമുഖ താരങ്ങളെ നേരില്‍ കാണാനും സംവദിക്കാനും ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് നേടാനും ആരാധകര്‍ക്ക് ഇവിടെ അവസരം ലഭിക്കും.

ബോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തെ പുനഃസൃഷ്ടിച്ചുകൊണ്ട് രണ്ട് പ്രമുഖ ബോളിവുഡ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ടിക്കറ്റുകള്‍ https://redseafilmfest.com എന്ന വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാം.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026