l o a d i n g

ഗൾഫ്

റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി 'സമുദായം രാഷ്ട്രീയം യുവത' സംവാദം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

ജിദ്ദ: റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി, 'വെനീസ് റഹ്‌മ' കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'സമുദായം രാഷ്ട്രീയം യുവത' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തുറന്ന സംവാദവേദി പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കി. റിയാദ് ബത്തയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

ആലപ്പുഴ ജില്ലാ രക്ഷാധികാരി ബഷീര്‍ കൊയ്ക്കലെത്ത് അധ്യക്ഷത വഹിച്ചു. ഡല്‍ഹി കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ഹലീം പരിപാടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് കായംകുളം സ്വാഗതം പറഞ്ഞു. സമുദായ ബോധവല്‍ക്കരണം, യുവജന പങ്കാളിത്തം, രാഷ്ട്രീയ അവബോധം, സംഘടനാ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംവാദത്തില്‍ റിയാദിലെ പ്രവാസി മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കള്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. എല്‍. കെ. അജിത് ജനറല്‍ സെക്രട്ടറി, ഒ.ഐ.സി.സി. സൗദി നാഷണല്‍ കമ്മിറ്റി, സെബിന്‍ ഇക്ബാല്‍പ്രസിഡന്റ്, കേളി റിയാദ്, ഷുക്കൂര്‍ സ്വലാഹി ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി, ജാബിര്‍ അലി പത്തനാപുര ംസെക്രട്ടറി, ഐ.സി.എഫ്. റിയാദ്, വി. ജെ. നഷ്‌റുദ്ധീന്‍, ഇന്ത്യന്‍ മീഡിയ ഫോറം, ബാരിഷ് ചെമ്പകശേരി പ്രസിഡന്റ്, വെല്‍ഫെയര്‍ പ്രൊവിന്‍സ്, സത്താര്‍ താമരത്ത് ആക്ടിങ് സെക്രട്ടറി, കെഎംസിസി റിയാദ്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ , ഷുഹൈബ് പനങ്ങാങ്കര ജനറല്‍ സെക്രട്ടറി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അവതരിപ്പിച്ച ആശയങ്ങള്‍ സമുദായ ഘടന, സാമൂഹിക മുന്നേറ്റം, രാഷ്ട്രീയ ശാക്തീകരണം എന്നിവ സംബന്ധിച്ച ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. ഷുക്കൂര്‍ സ്വലാഹി സമുദായത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ വളര്‍ച്ചയെ പ്രായോഗിക മാതൃകകള്‍ സഹിതം വിശദമാക്കി. യുവജനങ്ങള്‍ക്കുള്ള വൈദഗ്ധ്യ പരിശീലനത്തിന്റെയും നേതൃത്വ ശേഷി വികസനത്തിന്റെയും പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ കെഎംസിസി പ്രസിഡന്റ് അഷ്റഫ് തങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ തങ്ങളുടെ പ്രവാസാനുഭവങ്ങള്‍ പങ്കുവെച്ച് സംവാദത്തിന് കൂടുതല്‍ മാനം നല്‍കി.

ചടങ്ങിനോടനുബന്ധിച്ച് 2026-ലെ റിയാദ് കെഎംസിസി കൊല്ലം ജില്ലാ കലണ്ടര്‍ പ്രകാശനം ചെയ്തു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പുന്നല, കലണ്ടറിന്റെ ആദ്യ കോപ്പി ഇന്ത്യന്‍ മീഡിയ ഫോറം അംഗം വി.ജെ. നസറുദ്ദീന് കൈമാറി. കൊല്ലം ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് വട്ടപ്പാറ, ട്രഷറര്‍ നൗഷാദ് ഉമ്മയനല്ലൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ ഹാരിസ് താമരാക്കുളം നന്ദി പറഞ്ഞു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026