l o a d i n g

ഗൾഫ്

പതിനഞ്ചാമത് എഡിഷന്‍ അസീര്‍ സോണ്‍ പ്രവാസി സാഹിത്യോത്സവ് ജനുവരി 2ന്: സംഘാടകസമിതി രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

ഖമീസ്മുഷൈത്ത്: അസീര്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാംസ്‌കാരിക രംഗത്തെ ആഘോഷമായ പ്രവാസി സാഹിത്യോത്സവത്തിന്റെ പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസില്‍ സംഘടിപ്പിക്കുന്നു. അസീര്‍ പ്രവിശ്യയിലെ അബഹ, ഖമീസ് മുഷൈത്, നജ്റാന്‍, മഹായില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് സോണ്‍ സാഹിത്യോത്സവത്തില്‍ മാറ്റുരയ്ക്കുക. പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ വര്‍ഷം തോറും നടക്കുന്ന സാഹിത്യോത്സവ് പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മയും കലാസാംസ്‌കാരിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി മാറിയിട്ടുണ്ട്. ഇത്തവണ കലാ - സാഹിത്യ മേഖലകളിലായി 60-ല്‍ പരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

ICF നാഷണല്‍ സെക്രട്ടറി മഹ്‌മൂദ് സഖാഫിയുടെ അധ്യക്ഷതയില്‍ നാഷനല്‍ സെക്രട്ടറി അബ്ദുള്‍ സലാം കുറ്റ്യാടി ഉദ്ഘാടനം നിര്‍വഹിച്ചു. ഹസന്‍ അഹ്സനി കാലടി സംഘാടക സമിതി പ്രഖ്യാപനം നടത്തി. ഹാഫിള് സാജിദ് സഖാഫിയുടെ (ചെയര്‍മാന്‍) നേതൃത്വത്തില്‍ 81 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്. സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു. RSC അസീര്‍ സോണ്‍ ജനറല്‍ കണ്‍വീനര്‍ യൂസുഫ് ആലത്തിയൂര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മൊയ്ദീന്‍ മാവൂര്‍ നന്ദിയും പറഞ്ഞു. ICF വെസ്റ്റ് ചാപ്റ്റര്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പതിമംഗലം, KCF ഖമീസ് മുഷൈത് പ്രസിഡന്റ് അബ്ദുല്‍ റസാഖ് ബന്നൂര്‍, RSC ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് നിയാസ് കാക്കൂര്‍ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

അസീറിലെ പ്രവാസി സമൂഹത്തിന്റെ ഐക്യവും സാഹിത്യ-സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വലിയ പരിപാടിയായി തന്നെ ഇത്തവണത്തെ സാഹിത്യോത്സവ് മാറുമെന്ന് സംഘാടക സമിതി അറിയിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026