l o a d i n g

ഗൾഫ്

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 1, 2025

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കിഫ്ബി (KIIFB) മസാല ബോണ്ട് വിവാദം വീണ്ടും കത്തിപ്പടരുന്നു. വിദേശ നിക്ഷേപം സ്വീകരിച്ചതില്‍ ഫെമ (FEMA) ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചു.

മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇ.ഡി. ഈ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. ഇ.ഡി. അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുമ്പാകെ കേസില്‍ കംപ്ലെയിന്റ് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വ്യക്തിഗത നോട്ടീസുകള്‍ നല്‍കിയിരിക്കുന്നത്.

2019-ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി 9.72 ശതമാനം പലിശയില്‍ കിഫ്ബി സമാഹരിച്ചത് 2150 കോടി രൂപ. വിദേശത്തുനിന്ന് സമാഹരിച്ച ഈ തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തല്‍.

ഒരു സംസ്ഥാന സ്ഥാപനത്തിന് മസാല ബോണ്ടിറക്കി വിദേശത്തുനിന്ന് പണം രാജ്യത്തേക്ക് എത്തിക്കാന്‍ അവകാശമില്ലെന്നാണ് ഇ.ഡി.യുടെ വാദം.റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും കിഫ്ബിയുടെയും നേരത്തെയുള്ള നിലപാട്. നേരത്തെ, ഇ.ഡി. നോട്ടീസിനെതിരെ തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി കോടതി തീര്‍പ്പാക്കിയ സാഹചര്യത്തിലാണ് ഇ.ഡി. തുടര്‍ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അന്വേഷണ പരിധിയില്‍ വന്നിരിക്കുന്നത്. നോട്ടീസിന് നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നല്‍കണമെന്നാണ് ഇ.ഡിയുടെ നിര്‍ദേശം. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അന്തിമ തീരുമാനം എടുക്കുക.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഈ നടപടി വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ഈ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് നിയമപരമായി നേരിടാന്‍ മുഖ്യമന്ത്രിയും മുന്‍ധനമന്ത്രിയും ഉടന്‍ കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026