l o a d i n g

ഗൾഫ്

ശ്രീലങ്കയില്‍ 'ദിത്വ' ചുഴലിക്കാറ്റില്‍ മരണം 355 കടന്നു, നൂറുകണക്കിന് ആളുകളെ കാണാനില്ല; ദുരന്തം വിതച്ച് പ്രളയവും മണ്ണിടിച്ചിലും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 2, 2025

കൊളംബോ: ശ്രീലങ്ക കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറിയ 'ദിത്വ' ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 355 പേര്‍ മരിച്ചതായി ശ്രീലങ്കന്‍ ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. നാനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.

മധ്യ ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ കാന്‍ഡി, ബദുല്ല, നുവാര ഏലിയ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകളെ 1,500 സര്‍ക്കാര്‍ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും വൈദ്യുതിയും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.

കാന്‍ഡിയിലെ അകുരണ സ്വദേശിയായ അസ്മി ഷെരീഫ് പറയുന്നതനുസരിച്ച്, റംബുക്കെ-ഏല എന്ന സ്ഥലത്ത് വന്‍ മണ്ണിടിച്ചിലുണ്ടായി. 'ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏകദേശം 50 പേരോളം മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ചില മൃതദേഹങ്ങള്‍ പുറത്തെടുത്തെങ്കിലും ബാക്കിയുള്ളവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്,' അദ്ദേഹം പറഞ്ഞു.

നവംബര്‍ 28-ന് വീശിയടിച്ച ദിത്വ ചുഴലിക്കാറ്റ്, 31,000-ത്തോളം പേരുടെ ജീവനെടുത്ത 2004-ലെ സുനാമിക്ക് ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രളയദുരന്തമാണ്.

കുരുണഗലയിലെ തറവാട്ടിലെത്തിയ അധ്യാപികയായ സില്‍മിയ യൂസഫ് തിങ്കളാഴ്ചയാണ് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിച്ചതെന്ന് പറയുന്നു. 'അല്ലാഹുവിന് സ്തുതി, ഞങ്ങള്‍ ജീവനോടെയുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇരുട്ടിലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടപ്പോഴാണ് ചുറ്റും നടന്ന ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്,' അവര്‍ പറഞ്ഞു.

ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് അനുര കുമാര ദിസനായകെ, രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയതും വെല്ലുവിളി നിറഞ്ഞതുമായ പ്രകൃതിദുരന്തത്തെയാണ് നേരിടുന്നതെന്നും അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും വ്യക്തമാക്കി.

ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങിയെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ തലസ്ഥാനമായ കൊളംബോയിലെ വടക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. കേളനി നദീതട പ്രദേശത്തുള്ളവര്‍ക്ക് ജലസേചന വകുപ്പ് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026