l o a d i n g

ഗൾഫ്

പി.ജി.യെ അനുസ്മരിച്ച് സമീക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 4, 2025

ജിദ്ദ: കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ധൈഷണിക മണ്ഡലങ്ങളില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു പി.ജി. എന്ന ചുരുക്കിയപ്പേരിലറിയപ്പെടുന്ന പി. ഗോവിന്ദപ്പിള്ള എന്ന് സമീക്ഷ പി.ജി. സ്മാരക പ്രതിമാസ വായനാവേദി അഭിപ്രായപ്പെട്ടു. പി.ജി.യുടെ ഓര്‍മ്മമാസമായ നവംബറില്‍ സംഘടിപ്പിക്കപ്പട്ട സമീക്ഷയുടെ പ്രതിമാസ യോഗത്തില്‍, വൈജ്ഞാനികരംഗത്തെ പി.ജി.യുടെ സംഭാവനകള്‍ വിലയിരുത്തപ്പെട്ടു.

യോഗം ഉദ്ഘാടനം ചയ്തു സംസാരിച്ച പത്രപ്രവര്‍ത്തകനായ എ.എം സജിത്ത്, പി.ജി.യുമായുണ്ടായ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവച്ചു. തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മുസാഫിര്‍, പി.ജി.യുടെ ജിദ്ദാ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ദിനങ്ങള്‍ ഓര്‍ത്തെടുത്തു. രാഷ്ട്രീയസൈദ്ധാന്തികന്‍, ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലുള്ള പി.ജി.യുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.

തുടര്‍ന്ന് നടന്ന പ്രതിമാസ പുസ്തകാസ്വാദന പരിപാടിയില്‍ എ.എം സജിത്ത് (ദി ലാസ്റ്റ് ലെക്ചര്‍-റാന്‍ഡി പോഷ്), മുസാഫിര്‍ (റാം C/O ആനന്ദി-അഖില്‍ പി. ധര്‍മ്മജന്‍), സൗദ കാന്തപുരം (പ്രാണന്‍ വായുവിലലിയുമ്പോള്‍ -പോള്‍ കലാനിധി), റജിയാ വീരാന്‍ ( അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍-ക്യാപ്റ്റന്‍ രാജേഷ് രാംകുമാര്‍), അസൈന്‍ ഇല്ലിക്കല്‍ (ദി സ്‌കെപ്റ്റിക്‌സ് ഗൈഡ് ടു ദി യൂണിവേഴ്സ്-ഡോ. സ്റ്റീവന്‍ നോവെല്ല) എന്നിവര്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവച്ചു.

അനുപമ ബിജുരാജ്, റഷീദ് പാണ്ടിക്കാട്, ബിജുരാജ് രാമന്തളി, സലീന മുസാഫിര്‍, അലി അരീക്കത്ത്, സൈഫുദ്ദീന്‍ വണ്ടൂര്‍, ഷിഹാബുദ്ദീന്‍ (അല്‍ മവാരിദ് സ്‌കൂള്‍), വീരാന്‍ കുട്ടി, അനീസ്, മുഹമ്മദ് ഷാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുനിത അസൈന്‍ സംഘാടനത്തിനു നേതൃത്വം നല്‍കി. റുവൈസിലെ എന്‍-കംഫര്‍ട് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അസൈന്‍ ഇല്ലിക്കല്‍ സ്വാഗതവും അദ്‌നു നന്ദിയും പറഞ്ഞു
.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026