l o a d i n g

ബിസിനസ്

തായ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം കണ്ട് തായ്‌ലന്‍ഡ് വാണിജ്യ മന്ത്രി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍

Thumbnail

റിയാദ് : സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തായ്‌ലന്‍ഡ് വാണിജ്യ മന്ത്രി സുഫാജീ സുതുംപുന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. അല്‍ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ വാണിജ്യ മന്ത്രിയെയും സഹമന്ത്രിയെയും ഒപ്പമുണ്ടായിരുന്ന 25-അംഗ തായ് പ്രതിനിധി സംഘത്തെയും സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തില്‍ സ്വാഗതം ചെയ്തു. തായ്‌ലന്‍ഡില്‍ നിന്ന് ഉത്പന്നങ്ങള്‍ സമാഹരിക്കുന്ന തായ്‌ലന്‍ഡിലെ ലുലുവിന്റെ സോഴ്‌സിംഗ് കേന്ദ്രമായ മേ എക്‌സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സെയ്ദ് അബ്ദുള്‍ അനീസടക്കമുളള ലുലുവിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ലുലുവിന്റെ സ്വന്തം സോഴ്‌സിംങ് സംവിധാനമായ മേ എക്‌സ്‌പോര്‍ട്‌സ് മുഖേന തായ്‌ലന്‍ഡില്‍ നിന്ന് നേരിട്ട് സമാഹരിച്ചെത്തിച്ച ഉത്പനങ്ങളുടെ വിപുലമായ പ്രദര്‍ശനവും വിപണനവും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. തായ്‌ലന്‍ഡിലെ ഭക്ഷ്യവസ്തുക്കള്‍, വിവിധ കാറ്റഗറികളിലുള്ള മറ്റ് ഉത്പന്നങ്ങള്‍ എന്നിവ അടക്കം തായ്‌ലന്‍ഡിന്റെ സജീവ സാന്നിധ്യം വിളിച്ചോതുന്ന വിപണനമാണ് സൗദിയിലുടനീളമുള്ള ലുലു സ്റ്റോറുകളില്‍ സജ്ജമായുള്ളത്. ഏറ്റവും ഉന്നത നിലവാരമുള്ളവ തുടങ്ങി തായ്‌ലന്‍ഡിന്റെ ഭൂരിഭാഗം ഉത്പന്നങ്ങളും സൗദിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലുലു നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.

തായ് മന്ത്രിതല സംഘവും ലുലു മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലുലുവിന്റെ റീട്ടെയ്ല്‍ ശ്രംഖലയിലൂടെ തായ്‌ലന്‍ഡും, സൗദിയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി.

Latest News

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
June 27, 2026
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026