l o a d i n g

സാംസ്കാരികം

ലൈംഗികാതിക്രമ പരാതി: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പോലീസ് കേസെടുത്തു. ഐ.എഫ്.എഫ്.കെ (രാജ്യാന്തര ചലച്ചിത്രമേള) സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. കന്റോണ്‍മെന്റ് പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഐ.എഫ്.എഫ്.കെ ജൂറി ചെയര്‍മാനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. മേളയുടെ ജൂറി അംഗമായ ചലച്ചിത്രപ്രവര്‍ത്തകയാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് എഫ്.ഐ.ആറില്‍ പറയുന്നതിങ്ങനെ: തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ലൈംഗികാതിക്രമം നടന്നത്. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കായി സംവിധായകന്‍ ചലച്ചിത്രപ്രവര്‍ത്തകയോട് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ കയറിയ ഉടന്‍ സംവിധായകന്‍ തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ചലച്ചിത്രപ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി തുടര്‍നടപടികള്‍ക്കായി ഡി.ജി.പിക്ക് കൈമാറി. ഇതിനു പിന്നാലെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സ്‌ക്രീനിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സി.പി.എം സ്വതന്ത്രനായി ഗുരുവായൂരില്‍ നിന്ന് രണ്ടു തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇടതു സഹയാത്രികനാണ് പി.ടി. കുഞ്ഞുമുഹമ്മദ്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026