l o a d i n g

ഗൾഫ്

വണ്ടൂര്‍ എറിയാട് മഹല്‍ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

ജിദ്ദ: സൗഹൃദത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും ഊഷ്മളത വിളിച്ചോതി വണ്ടൂര്‍ എറിയാട് മഹല്‍ പ്രവാസി കൂട്ടായ്മ (EMPA Night 2K25) സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും മഹല്‍ നിവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തുചേരാന്‍ അവസരം നല്‍കിയ സംഗമം ജിദ്ദയിലെ ഹരാസത്തില്‍ വെച്ചാണ് നടന്നത്. മഹല്‍ നിവാസികളായ മുഴുവന്‍ പ്രവാസികളും കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്തു.

മിന്‍ഹ സഫീറിന്റെ ഖിറാഅത്തോടെയാണ് കുടുംബ സംഗമം ആരംഭിച്ചത്. പ്രസിഡന്റ് ഹസൈന്‍ പുന്നപ്പാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം, മുഖ്യരക്ഷാധികാരി ബേബി നീലാമ്പ്ര (നജീബ്) ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ഇത്തരം കൂട്ടായ്മകള്‍ കുടുംബബന്ധങ്ങള്‍ക്ക് നല്‍കുന്ന ഊഷ്മളതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

രക്ഷാധികാരികളായ നജീബ് കണ്ടംകുടുക്ക, സമീര്‍ ടി.പി., മുഹൈമീന്‍ കരുമാര, റഷാദ് കരുമാര എന്നിവര്‍ സംസാരിച്ചു. ഹാഷിം കരുമാര സ്വാഗതവും അബ്ദുല്‍ സലാം കെ.സി. നന്ദിയും പറഞ്ഞു.

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത പരിപാടി കുട്ടികളുടെ കലാപരിപാടികള്‍, പാട്ട്, ഡാന്‍സ്, വിവിധതരം ഗെയിംസുകള്‍ എന്നിവകൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രകടനങ്ങള്‍ സദസ്സിന് നവ്യാനുഭൂതി പകര്‍ന്നു. തുടര്‍ന്ന് നടന്ന വാശിയേറിയ ഫുട്‌ബോള്‍ മത്സരത്തില്‍, ക്യാപ്റ്റന്‍ മുഹൈമീന്റെ നേതൃത്വത്തിലുള്ള ടീം വിജയികളായി. സമീര്‍ പതുത്തറയുടെ നേതൃത്വത്തിലുള്ള ടീം റണ്ണേഴ്സ് അപ്പിന് അര്‍ഹരായി.

പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്ന ലക്കി ട്രോ നറുക്കെടുപ്പില്‍ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം: അസ്‌കര്‍, രണ്ടാം സമ്മാനം: ഹസൈന്‍, മൂന്നാം സമ്മാനം: ആലിന്‍ നാസിഫ്.

പരിപാടിക്ക് CHARMS, RKG, CMAC, അല്‍ ഫൈസല്‍ സ്റ്റോര്‍ എന്നീ പ്രമുഖ കമ്പനികളും കരുമാര ഫാമിലി, കെ.കെ. ഫാമിലി തുടങ്ങിയവരും സഹായ സഹകരണങ്ങള്‍ നല്‍കി. ഫഹദ് നീലാംബ്ര, ഷബീര്‍, അഫ്‌സല്‍, അസ്ജദ്, ബദറുദ്ധീന്‍, കബീര്‍, ഷാന്‍, അക്ബര്‍ അലി, നിഷാദ്, നൗഷാദ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

ഫോട്ടോ: വണ്ടൂര്‍ എറിയാട് മഹല്‍ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം മുഖ്യരക്ഷാധികാരി ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026