l o a d i n g

ഗൾഫ്

കനത്ത മഴ; ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 9, 2025

ജിദ്ദ- ജിദ്ദയില്‍ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്, റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ചൊവ്വാഴ്ചത്തെ പരിപാടികള്‍ നിര്‍ത്തിവച്ചു.

ജിദ്ദയിലെ കള്‍ച്ചര്‍ സ്‌ക്വയറിലെ തിയേറ്ററില്‍, ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച പ്രശസ്ത സംവിധായകന്‍ ഡാരന്‍ അരോനോഫ്സ്‌കി വേദിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് മഴ ശക്തമായത്. ഇതോടെ അദ്ദേഹത്തിന്റെ 'ഇന്‍ കോണ്‍വര്‍സേഷന്‍' സെഷന്‍ ഈ ദിവസത്തെ അവസാന പരിപാടിയായി മാറി. ജൂറി അംഗമായ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദുമായുള്ള പാനല്‍ ചര്‍ച്ച ഉള്‍പ്പെടെ തുടര്‍ന്നുള്ള എല്ലാ പരിപാടികളും ഇതോടെ റദ്ദാക്കി.

'മോശം കാലാവസ്ഥയും ജിദ്ദയില്‍ അനുഭവപ്പെടുന്ന കനത്ത മഴയും കാരണം, ഏവരുടേയും സുരക്ഷ മുന്‍നിര്‍ത്തി കള്‍ച്ചര്‍ സ്‌ക്വയറും റെഡ് സീ സൂക്കും ഡിസംബര്‍ 9 ചൊവ്വാഴ്ച അടച്ചിടുന്നു. ഇന്നത്തെ എല്ലാ സിനിമാ പ്രദര്‍ശനങ്ങളും അനുബന്ധ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഔദ്യോഗിക ചാനലുകളും ഫെസ്റ്റിവല്‍ ആപ്പും ശ്രദ്ധിക്കുക. റദ്ദാക്കിയ പ്രദര്‍ശനങ്ങളുടെ ടിക്കറ്റ് തുക തിരികെ നല്‍കുന്നതാണ്- റെഡ് സീ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന മേളയുടെ ഇത്തവണത്തെ പ്രമേയം 'ഫോര്‍ ദി ലവ് ഓഫ് സിനിമ' (സിനിമയോടുള്ള പ്രണയം) എന്നതാണ്. സൗദി അറേബ്യ, അറബ് ലോകം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നൂറിലധികം സിനിമകളാണ് ഇത്തവണത്തെ മേളയിലുള്ളത്. എക്‌സ്‌ക്ലൂസീവ് പ്രദര്‍ശനങ്ങള്‍, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍, വനിതാ സംവിധായകര്‍ക്കും ആഗോള സഹകരണങ്ങള്‍ക്കും നല്‍കുന്ന പ്രത്യേക പ്രാധാന്യം എന്നിവയും ഇത്തവണത്തെ സവിശേഷതകളാണ്.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026