l o a d i n g

സാംസ്കാരികം

ഹൈറേഞ്ച് ലിറ്റററി ഫെസ്റ്റിവല്‍: 'തേയില' യുമായി ഹൈറേഞ്ചിലെ തമിഴ്, മലയാള എഴുത്തുകാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 15, 2025

മൂന്നാര്‍: ഒരു കൂരക്ക് കീഴില്‍ ഒന്നിച്ച് ഹൈറേഞ്ചിലെ തമിഴ്, മലയാള എഴുത്തുകാര്‍. 'തേയില ' എന്ന പേരില്‍ സംഘടിപ്പിച്ച ഹൈറേഞ്ച് ലിറ്റററി ഫെസ്റ്റിവലിലാണ് എഴുത്തുകാര്‍ ഒന്നിച്ചത്. ഹൈറേഞ്ചിനെ കുറിച്ച് എഴുതിയവരുടെയും ഹൈറേഞ്ചില്‍ നിന്നുള്ള എഴുത്തുകാരെയും സംഘടിപ്പിച്ചാണ്, മൂന്നാറിന്റെ ചരിത്രത്തിലാദ്യമായി സാഹിത്യ സംഗമം ഒരുക്കിയത്.

മൂന്നാര്‍ ജിവിഎച്ച്എസ്എസിന്റെ ശതാബ്ദി, ഇരവികുളം ദേശിയ ഉദ്യാനത്തിന്റെ സുവര്‍ണ ജൂബിലി എന്നിവയുടെ ഭാഗമായാണ് 'തേയില '' സംഘടിപ്പിച്ചത്. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരനും കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം ഭൗവ്യ അധ്യക്ഷത വഹിച്ചു. നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം സി. നെല്‍സണ്‍, മരിക്കാര്‍ മോട്ടോഴ്‌സ് സിഎംഡി സുള്‍ഫിക്കര്‍ മരിക്കാര്‍, ഇരവികുളം അസി.വാര്‍ഡന്‍ നിധിന്‍ ലാല്‍ എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംസാരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ജെ ബാബു ആമുഖ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഡോ.എസ് ജയലക്ഷ്മി സ്വാഗതം പറഞ്ഞു.

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവി അശോകന്‍ മറയൂര്‍ ' തേയില ' യെ കുറിച്ച് വിശദീകരിച്ചു. ഡോ. പി വി കരുണാകരന്‍, റിട്ട. എ സി എഫ് ജെയിംസ് സക്കറിയ, എഴുത്തുകാരായ പ്രഭാകരന്‍ മൂന്നാര്‍, ഡോ.പി ആറുമുഖം, എസ് പുഷ്പമ്മ, ഭൈരവന്‍, സുഗുണന്‍ ആര്‍ നായര്‍, പി എസ് ബോസ്പാണ്ഡ്യന്‍, ഡോ.ബാബു രങ്കനാഥ്, ജോസ് കോനാട്ട്, സോജന്‍ ജോര്‍ജ്, സോജന്‍ തോമസ്, പോള്‍ മാത്യു, അക്ബര്‍ നേര്യമംഗലം, ചിറ്റൂര്‍ ഗവ.കോളേജിലെ വിജയന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. മൂന്നാര്‍ എടിപി എസ് ഹെഡ്മാസ്റ്റര്‍ ഷണ്‍മുഖവേല്‍ നന്ദി പറഞ്ഞു. അടുത്ത വര്‍ഷം നവംബറില്‍ മൂന്ന് ദിവസ പരിപാടികളോടെ ''തേയില ' യുടെ അടുത്ത പതിപ്പ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

ഫോട്ടോ. മൂന്നാറില്‍ തേയില സാഹിത്യ സംഗമം കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്‍ ഉല്‍ഘാടനം ചെയ്യുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026