l o a d i n g

ഗൾഫ്

സൗദിയിയുടെ പലഭാഗത്തും കനത്ത മഴ: മൂന്ന് മരണം; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 17, 2025

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയില്‍. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും മഴ തുടരുന്നതിനിടെ, റിയാദിലെ വാദിയിലുണ്ടായ അപകടത്തില്‍ മൂന്ന് സ്വദേശികള്‍ മരിച്ചു. മഴ ആസ്വദിക്കാന്‍ പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹാഇല്‍, ഖസീം, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സുരക്ഷ കണക്കിലെടുത്ത് റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് (മദ്രസത്തി) മാറ്റി. മഴയെത്തുടര്‍ന്ന് റിയാദ് നഗരത്തില്‍ ഇന്നലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. ഹൈവേകളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്. മണല്‍ പ്രദേശങ്ങളില്‍ വെള്ളം പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വാദികളിലേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. റിയാദ് നഗരത്തില്‍ ഇന്ന് മഴ കുറവാണെങ്കിലും തണുപ്പ് ഗണ്യമായി വര്‍ധിച്ചു.

മഴയുടെ പശ്ചാത്തലത്തില്‍ മക്കയിലും പരിസര പ്രദേശങ്ങളിലും പ്രകൃതി പച്ചപ്പണിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഹറമിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി യാത്രയിലുടനീളം മാസ്‌ക് ധരിക്കുകയും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന വാരാന്ത്യത്തില്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം മാത്രം പുറത്തിറങ്ങുക. വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പ് നിലവിലുണ്ട്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026