റിയാദ്: സൗദിയില്‍ നടന്ന അഷര്‍ഖിയ ചേംബര്‍ വാര്‍ഷിക സ്വീകരണത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ലുലു ഗ്രൂപ്പും. ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍
ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സൗദ് ബിന്‍ നെയ്ഫ് ബിന്‍ അബ്ദുള്‍ അസീസിന്റെ ആഭിമുഖ്യത്തില്‍ ദഹ്‌റാന്‍ എക്‌സ്‌പോ വേദിയിലാണ് അഷര്‍ഖിയ സ്വീകരണം സംഘടിപ്പിച്ചത്. ലുലു കെ എസ് എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു ഈസ്റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ ഷംനാസ് പളളിക്കണ്ടി എന്നിവര്‍ ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ദമ്മാം അഷര്‍ഖിയ ചേംബര്‍ ചെയര്‍മാന്‍ ബദര്‍ എസ് അല്‍ റെസിസ അടക്കമുള്ള വിശിഷ്ടാത്ഥികളുമായി
ഇരുവരും കൂടിക്കാഴ്ച നടത്തി.
ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ പുത്തന്‍ പങ്കാളിത്തങ്ങള്‍, നവീകരണം, വളര്‍ച്ച അടക്കം എല്ലാം ആഘോഷിച്ച വേദിയില്‍ വ്യവസായ പ്രമുഖര്‍, ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അണിനിരന്നു. മേഖലയിലെ വ്യവസായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്താനും, ആശയങ്ങള്‍ പങ്കുവെക്കാനുമടക്കം അതുല്യ അവസരങ്ങള്‍ ഒരുക്കുന്നതാണ് അഷര്‍ഖിയ വേദി.
Related News