l o a d i n g

ഗൾഫ്

അബ്ദുല്‍ അസീസ് രാജാവിന്റെ 1916-ലെ ബസ്ര സന്ദര്‍ശനം: അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ട് ദാറ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025


റിയാദ്- 1916ല്‍ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ കിംഗ് അബ്ദുല്‍ അസീസ് അല്‍ സൗദ് ബസ്രയുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അപൂര്‍വ്വമായ ആര്‍ക്കൈവ് ചിത്രങ്ങള്‍ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ (ദാറ) പുറത്തുവിട്ടു. പ്രാദേശിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം.

ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഗെര്‍ട്രൂഡ് ബെല്‍ പകര്‍ത്തിയ ഈ ചിത്രങ്ങളില്‍, ബസ്രയിലെ മരുഭൂമിയില്‍ തന്റെ അനുയായികള്‍ക്കിടയില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്ന കിംഗ് അബ്ദുല്‍ അസീസിനെ കാണാം. ഈ ചരിത്രരേഖകള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിനും മേഖലയിലെ ആദ്യകാല രാഷ്ട്രീയ-യയതന്ത്ര സാന്നിധ്യത്തിനും തെളിവായി വിലയിരുത്തപ്പെടുന്നു.

അധികാരം പിടിച്ചെടുക്കാനല്ല, മറിച്ച് മേഖലയില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാനാണ് അദ്ദേഹം അതിര്‍ത്തികള്‍ കടന്നതെന്ന് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നു. അറബ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ആശയവിനിമയം വ്യാപിപ്പിക്കാനും ബന്ധങ്ങള്‍ ഉറപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അറേബ്യന്‍ ഉപദ്വീപിലുണ്ടായ വലിയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ഗെര്‍ട്രൂഡ് ബെല്ലിന്റെ ശേഖരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഈ ചിത്രങ്ങള്‍.

Latest News

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
November 14, 2026
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026