l o a d i n g

ഇന്ത്യ

കേന്ദ്രത്തേയും നിതീഷ് കുമാറിനേയും പ്രശംസിച്ച് തരൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

ന്യൂഡല്‍ഹി: നളന്ദ സര്‍വകലാശാലയുടെ നവീകരണത്തിനും വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയം ചെയ്യുന്ന വിവിധ സംഭാവനകളിലെ അത്ഭുതകരമായ നേട്ടമാണിതെന്ന് തരൂര്‍ പറഞ്ഞു. ബിഹാറിലെ രാജ്ഗിറില്‍ നടന്ന നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ തരൂര്‍ സാഹിത്യത്തെയും ആശയങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

'ഡോ. എസ്. ജയശങ്കറിനും വിദേശകാര്യ മന്ത്രാലയത്തിനും ഈ അത്ഭുതകരമായ നേട്ടത്തിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍'' എന്ന് നിതി ആയോഗ് മുന്‍ ചെയര്‍പേഴ്സണ്‍ അമിതാഭ് കാന്തിന്റെ ഒരു എക്‌സ് പോസ്റ്റ് പങ്കുവെച്ച് തരൂര്‍ കുറിച്ചു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തരൂര്‍ പ്രശംസിച്ചു. 'ഞാന്‍ കേട്ടതിനേക്കാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല. റോഡുകള്‍ മെച്ചപ്പെട്ടു. രാത്രി വൈകിയും ആളുകള്‍ തെരുവുകളില്‍ ഇറങ്ങുന്നു. മുന്‍കാലങ്ങളില്‍ അങ്ങനെ ആയിരുന്നില്ല. വൈദ്യുതി, ജല വിതരണം തുടങ്ങി മറ്റെല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നു, തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിതീഷ് കുമാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഒഴിഞ്ഞുമാറി 'എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുത്. തീര്‍ച്ചയായും ഈ വികസനത്തില്‍ ഞാന്‍ സന്തോഷവാനാണ്. ബിഹാറിലെ ജനങ്ങളും അവരുടെ പ്രതിനിധികളും അഭിനന്ദനം അര്‍ഹിക്കുന്നു.'

നാല് തവണ ലോക്‌സഭാ എംപിയായ തരൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ഒട്ടേറെ അഭിപ്രായങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നുണ്ട്. എന്നാലും പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി വാദിക്കുകയും അടുത്തിടെ പാസാക്കിയ വിബി ജി റാം ജി ഗ്രാമീണ തൊഴില്‍ ഗ്യാരണ്ടി പദ്ധതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026