l o a d i n g

ബിസിനസ്

ആകാശത്ത് ഇനി കേരളപ്പെരുമ; അല്‍ഹിന്ദ് എയര്‍ ഉടന്‍ പറന്നുയരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്ന മലയാളികളുടെ സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാന സര്‍വീസിനുള്ള എന്‍.ഒ.സി നല്‍കി. ഇതോടെ ആഭ്യന്തര വ്യോമയാന മേഖലയിലെ വമ്പന്‍മാരായ ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും വെല്ലുവിളിയായി ഒരു കേരളാ കമ്പനി കൂടി ആകാശത്തേക്കുയരും.

ഇന്ത്യന്‍ വ്യോമയാന രംഗത്തെ കുത്തകകള്‍ക്കിടയിലേക്കാണ് ഒരു മലയാളി സാന്നിധ്യം കൂടി കടന്നുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവാണ് അല്‍ഹിന്ദ് എയര്‍ ഉള്‍പ്പെടെയുള്ള പുതിയ കമ്പനികള്‍ക്ക് അനുമതി നല്‍കിയ വിവരം അറിയിച്ചത്. സമീപകാലത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ സാങ്കേതിക പ്രതിസന്ധിയും ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കിയതും യാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരുന്നു. ആഭ്യന്തര വിപണിയുടെ 90 ശതമാനവും രണ്ട് കമ്പനികള്‍ മാത്രം കൈയാളുന്നത് ആരോഗ്യകരമല്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പുതിയ കമ്പനികള്‍ക്ക് പച്ചക്കൊടി വീശാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊച്ചി ആസ്ഥാനമായ അല്‍ഹിന്ദ് ഗ്രൂപ്പിന് നേരത്തെ തന്നെ എന്‍.ഒ.സി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സാങ്കേതികമായ ചില തടസ്സങ്ങള്‍ സര്‍വീസിനെ ബാധിച്ചിരുന്നു. ഡി.ജി.സി.എയില്‍ നിന്ന് സര്‍വീസ് തുടങ്ങാനുള്ള അന്തിമ അനുമതി ലഭിക്കണമെങ്കില്‍ കമ്പനിക്ക് സ്വന്തമായി ഒരു വിമാനമെങ്കിലും ഉണ്ടായിരിക്കണം. വിദേശത്തുനിന്ന് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ കമ്പനികള്‍ ആവശ്യപ്പെട്ട വലിയ തുക (12 മാസത്തെ വാടക മുന്‍കൂറായി നല്‍കണം) വലിയ പ്രതിസന്ധിയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ പ്രതിസന്ധികളെല്ലാം മറികടന്ന് അല്‍ഹിന്ദ് എയര്‍ പ്രവര്‍ത്തനസജ്ജമാവുകയാണ്.

മറ്റി രണ്ട് വിമാന കമ്പനികളായ ഫ്‌ലൈ എക്‌സ്പ്രസിനും ഉത്തര്‍ പ്രദേശിലെ ശംഖ് എയറിനും എന്‍.ഒ.സി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ കമ്പനികള്‍ മത്സരരംഗത്തേക്ക് വരുന്നത് ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാക്കാന്‍ സഹായിക്കും. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസുകള്‍ വര്‍ദ്ധിക്കുന്നത് പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ആശ്വാസമാകും. കേരളം ആസ്ഥാനമായ കമ്പനി വരുന്നതോടെ ഈ മേഖലയില്‍ നിരവധി മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള അന്തിമ അനുമതിയായ എ.ഒ.സി (AOC) കൂടി ലഭിക്കുന്നതോടെ കേരളത്തിന്റെ സ്വന്തം ചിറകുകള്‍ ഇന്ത്യന്‍ ആകാശത്ത് സജീവമാകും.

അല്‍ഹിന്ദ് എയറിന് പുറമെ കേരളത്തില്‍ നിന്ന് 'എയര്‍ കേരള' (Air Kerala) എന്ന വിമാനക്കമ്പനിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍.ഒ.സി ലഭിച്ചിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍ നിന്ന് രണ്ട് പുതിയ വിമാനക്കമ്പനികളാണ് ആകാശത്തേക്ക് ഉയരാന്‍ തയ്യാറെടുക്കുന്നത്. യു.എ.ഇ ആസ്ഥാനമായുള്ള മലയാളി വ്യവസായി അഫി അഹമ്മദിന്റെ നേതൃത്വത്തിലുള്ള 'സെറ്റ്ഫ്‌ലൈ ഏവിയേഷന്‍' ആണ് 'എയര്‍ കേരള' എന്ന പേരില്‍ കൊച്ചി ആസ്ഥാനമായി വിമാന സര്‍വീസ് തുടങ്ങുന്നത്. ആലുവയില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026