l o a d i n g

ഗൾഫ്

വിചിന്തനം വാരിക സൗദിതല പ്രചാരണോദ്ഘാടനവും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ജിദ്ദ: കേരള നദ്വത്തുല്‍ മുജാഹിദ്ദീന്റെ യുവജനവിഭാഗമായ ഐഎസ്എമ്മിന്റെ മുഖപത്രമായ 'വിചിന്തനം' വാരികയുടെ മിഡിലീസ്റ്റ് കാമ്പയിനിന്റെ സൗദിതല പ്രചാരണോദ്ഘാടനവും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന് ആദ്യവരി നല്‍കിക്കൊണ്ട് കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറും മലപ്പുറം സലഫി മസ്ജിദ് ഖത്തീബുമായ ഉസ്മാന്‍ മിഷ്‌കാത്തി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് 'അറിവ് സമാധാനത്തിന്' എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നിര്‍വഹിച്ചു. ലോകസൃഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ തിരിച്ചുവരാമെന്ന് അവന്‍ നല്‍കിയ നിര്‍ദേശമാണ് മനുഷ്യന് ലഭിച്ച ആദ്യ അറിവ്. ആദ്യ മനുഷ്യന്‍ ആദമിന്റെ മകന്‍ തന്റെ സഹോദരനെ വകവരുത്തിയിട്ട് മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ദൈവം ഒരു കാക്കയെ പറഞ്ഞയക്കുകയും അതൊരു ചത്ത കാക്കയെ കുഴിച്ചുമൂടുന്നത് കണ്ടുകൊണ്ട് അദ്ദേഹവും ആ മൃതദ്ദേഹത്തെ അതുപോലെ സംസ്‌കരിക്കുകയുമായിരുന്നു. മനുഷ്യന്റെ ആദ്യത്തെ ഭൗതികഗുരുവായ കാക്ക ഇന്നും ലോകമുണ്ടായ കാലത്തെ അതേ നിലവാരത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ ജീവിതനിലവാരം ഒരുപാട് മെച്ചപ്പെട്ടതായി നമുക്ക് കാണാം. എന്നാല്‍ കൂടുതല്‍ അറിവുകള്‍ ലഭിക്കുമ്പോള്‍ അതുപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കാനും തിന്മകളുടെ വഴിയില്‍ ഉപയോഗിക്കുകയും ചെയ്യാതെ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകാനുള്ള മാര്‍ഗമായി അറിവിനെ ഉപയോഗപ്പെടുത്തുമ്പോഴാണ് അറിവ് സമാധാനത്തിനാകുന്നത് എന്നും അദ്ദേഹം ഉണര്‍ത്തി.

'ചേര്‍ത്ത് പിടിക്കലിന്റെ പ്രവാചകമാതൃക' എന്ന വിഷയത്തില്‍ റിവാര്‍ഡ് ഫൗണ്ടേഷന്‍ കേരളയുടെ സെക്രട്ടറി ജലീല്‍ മാസ്റ്റര്‍ പരപ്പനങ്ങാടി സംസാരിച്ചു. പ്രവാചകന്‍ ഒരിക്കല്‍ നാട്ടിലെ പൗരപ്രമുഖരുമായി സംസാരിക്കുന്ന സദസ്സില്‍ അന്ധനായ ഒരു അനുജരന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തെ വേണ്ടവിധത്തില്‍ ഗൗനിക്കാതിരുന്നതിനെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ വചനമിറങ്ങിയത് അനാഥര്‍, മാതാപിതാക്കള്‍, പ്രായമായവര്‍ തുടങ്ങിയവരെയൊക്കെ ചേര്‍ത്ത്പിടിക്കുന്നത്‌പോലെ ഭിന്നശേഷിക്കാരെയും പരിഗണിക്കുന്ന ഇസ്ലാമിന്റെ സന്ദേശമാണ് നമുക്ക് നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഭിന്നശേഷിക്കാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടിയാണ് കെഎന്‍എം'റിവാര്‍ഡ് ഫൗണ്ടേഷന്' തുടക്കം കുറിച്ചതെന്നും അദ്ദേഹം ഉണര്‍ത്തി.

റിവാര്‍ഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷബീര്‍ കൊടിയത്തൂര്‍ 'ഉപജീവനം നഷ്ടപ്പെടാതിരിക്കാന്‍' എന്ന വിഷയത്തില്‍ തുടര്‍ന്ന് സംസാരിച്ചു. 'എഴുതാന്‍ പേന വേണ്ട, വായിക്കാന്‍ പുസ്തകവും' എന്ന വിഷയത്തില്‍ ഐഎസ്എം സംസ്ഥാന സെക്രട്ടറി യാസര്‍ അറഫാത്ത് സംസാരിച്ചു. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷിഹാബ് സലഫി സമാപന പ്രസംഗവും നന്ദിയും പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026