l o a d i n g

വേള്‍ഡ്

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: കാനഡയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 30, 2025

ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളി വൈദികനായ ഫാ. ജെയിംസ് ചെരിക്കലിനെ (60) പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സിറോ മലബാര്‍ സഭ താമരശ്ശേരി രൂപതാംഗമായ ഇദ്ദേഹം ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കാത്തലിക് ചര്‍ച്ചിലെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിസംബര്‍ 18-നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഭയുടെ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ച് ഇദ്ദേഹത്തെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയതായി ടൊറന്റോ അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു.

'ലൈംഗിക ദുഷ്പെരുമാറ്റവുമായി ബന്ധപ്പെട്ട ഏതൊരു ആരോപണത്തെയും അതിരൂപത അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിയമനടപടികളുമായി പൂര്‍ണ്ണമായി സഹകരിക്കും.' - ടൊറന്റോ അതിരൂപത വെളിപ്പെടുത്തി.

അറസ്റ്റിനെത്തുടര്‍ന്ന് സെന്റ് ജെറോംസ് പള്ളിയില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി 3 വരെയുള്ള വിശുദ്ധ കുര്‍ബാനകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കനേഡിയന്‍ നിയമപ്രകാരം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കാണ് 'ലൈംഗിക ഇടപെടല്‍' എന്ന കുറ്റം ചുമത്തുന്നത്.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026