l o a d i n g

ഗൾഫ്

കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി സോണ്‍ സാഹിത്യോത്സവിന് സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. പ്രവാസി വിദ്യാര്‍ത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കല, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഗ്ലോബല്‍ തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജിദ്ദ സിറ്റി സോണ്‍ പരിധിയിലെ മഹ്ജര്‍, ഷറഫിയ, ബലദ്, ബഹ്റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളില്‍ നിന്ന് പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്. നുസ്ല അല്‍ ബദ്ര്‍ ഓഡിറ്ററിയത്തില്‍ 11 വേദികളിലായി 70 മത്സരയിനങ്ങളിലാണ് സാഹിത്യവിരുന്ന് നടന്നത്.

238 പോയിന്റുകള്‍ നേടി ഷറഫിയ സെക്ടര്‍ ചാമ്പ്യന്‍ കിരീടം കരസ്ഥമാക്കി. മഹ്ജര്‍ (203 പോയിന്റ്), സുലൈമാനിയ (191പോയിന്റ് ) സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സര്‍ഗ്ഗപ്രതിഭയും ആയി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമ വനിത വിഭാഗത്തില്‍ നിന്ന് സര്‍ഗ്ഗപ്രതിഭയായി. വിജയികള്‍ 2026 ജനുവരി 23ന് മക്കയില്‍ വെച്ച് നടക്കുന്ന സൗദി വെസ്റ്റ് നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും.

ഉദ്ഘാടന സംഗമം ജിദ്ദ ICF ചാപ്റ്റര്‍ പ്രസിഡന്റ് ഹസ്സന്‍ സഖാഫി നിര്‍വഹിച്ചു. യഹിയ ഖലീല്‍ നൂറാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസര്‍ അറഫാത്ത് അഞ നഗര്‍ , മൂസ സഖാഫി എന്നിവര്‍ സംബന്ധിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ജിദ്ദ സിറ്റി സോണ്‍ ചെയര്‍മാന്‍ ഖാജാ സഖാഫിയുടെ അധ്യക്ഷതയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഹസ്സന്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്തു.

ജിദ്ദ സിറ്റി സോണ്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് വലിയപറമ്പ് സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ICF), അബ്ദുറസ്സാഖ് മാസ്റ്റര്‍ (KMCC), അനസ് ബാവ (നവോദയ ), സൈനുദ്ധീന്‍ ഫൈസി പൊന്മള (SIC), ഹക്കീം പാറക്കല്‍ ( OICC), ഗഫൂര്‍ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം ), മന്‍സൂര്‍ ചുണ്ടമ്പറ്റ (RSC ഗ്ലോബല്‍ ) എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷക്കീര്‍ പെടേന സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും അറിയിച്ചു.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026