l o a d i n g

വേള്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ വന്‍ സ്ഫോടനം; നിരവധി മരണം; വിനോദസഞ്ചാര കേന്ദ്രം നിരോധിത മേഖലയാക്കി

Thumbnail

ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്തമായ ആഡംബര സ്‌കീ റിസോര്‍ട്ട് നഗരമായ ക്രാന്‍സ്-മൊണ്ടാനയില്‍ പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വന്‍ സ്ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെ 'ലെ കോണ്‍സ്റ്റലേഷന്‍' എന്ന സ്‌കൈ ബാറിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും പുതുവര്‍ഷം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരം.

പുതുവര്‍ഷപ്പിറവി പ്രമാണിച്ച് ബാറില്‍ സംഗീത പരിപാടികളും ആഘോഷങ്ങളും നടന്നുകൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. ആ സമയത്ത് നൂറോളം ആളുകള്‍ ബാറിലുണ്ടായിരുന്നു. സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് സ്വിസ് വാര്‍ത്താ ഏജന്‍സിയായ 'ബ്ലിക്ക്' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ നിന്ന് വലിയ തീജ്വാലകള്‍ ഉയരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നിരവധി ഹെലികോപ്റ്ററുകള്‍, ഫയര്‍ സര്‍വീസുകള്‍, വന്‍ പോലീസ് സന്നാഹം എന്നിവ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സ്വിസ് അധികൃതര്‍ നല്‍കുന്ന സൂചന. ദുരന്തബാധിതരുടെ ബന്ധുക്കള്‍ക്കായി പോലീസ് പ്രത്യേക ഹോട്ട്ലൈന്‍ സേവനവും ആരംഭിച്ചു.

സ്‌ഫോടനത്തെത്തുടര്‍ന്ന് ക്രാന്‍സ്-മൊണ്ടാന പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നഗരത്തെ നിലവില്‍ 'നിരോധിത മേഖലയായി' പ്രഖ്യാപിച്ചു. സ്വിസ് തലസ്ഥാനമായ ബേണില്‍ നിന്ന് രണ്ട് മണിക്കൂര്‍ അകലെ ആല്‍പ്‌സ് പര്‍വ്വതനിരകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രധാന കേന്ദ്രമാണ്. സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായി സ്വിസ് പോലീസ് വക്താവ് അറിയിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News