l o a d i n g

ഗൾഫ്

സോളോ ട്രാവലേഴ്‌സിന്റെ സ്വര്‍ഗഭൂമിയായി യുഎഇ; ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളില്‍ അബുദാബിയും ദുബായും മുന്നില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 9, 2026

ദുബായ്: ലോകത്തെവിടെയും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ധൈര്യമായി തിരഞ്ഞെടുക്കാവുന്ന നഗരങ്ങളായി യുഎഇയിലെ അബുദാബിയും ദുബായും. പ്രമുഖ ആഗോള ട്രാവല്‍ ഏജന്‍സിയായ 'ട്രാവല്‍ബാഗ്' പുറത്തുവിട്ട 2025-ലെ റിപ്പോര്‍ട്ടിലാണ് ലോകത്തെ മികച്ച 36 നഗരങ്ങളെ പിന്നിലാക്കി യുഎഇയിലെ മെട്രോ നഗരങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തും നാലാം സ്ഥാനവുമായി പട്ടികയില്‍ കരുത്തറിയിച്ചു.

കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത അന്തരീക്ഷം, കാര്യക്ഷമമായ പോലീസ് സംവിധാനം, വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ലഭ്യമാകുന്ന അത്യാധുനിക സൗകര്യങ്ങള്‍ എന്നിവയാണ് യുഎഇ നഗരങ്ങളെ സോളോ ട്രാവലേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാക്കുന്നത്. പകല്‍ സമയത്തെ സുരക്ഷയില്‍ 92 പോയിന്റും രാത്രിയില്‍ 87 പോയിന്റും നേടി ലോകത്ത് അബുദാബി ഒന്നാമതെത്തി. പകല്‍ 91 പോയിന്റും രാത്രിയില്‍ 83 പോയിന്റും കരസ്ഥമാക്കി തൊട്ടുപിന്നില്‍ ദുബായ് രണ്ടാം സ്ഥാനത്തുണ്ട്.

ലോകമെമ്പാടുമുള്ള 36 പ്രധാന നഗരങ്ങളിലെ പകല്‍സമയത്തെയും രാത്രികാലത്തെയും സുരക്ഷാ നിലവാരം സൂക്ഷ്മമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സോളോ ട്രാവലേഴ്‌സ് തങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമായും പരിഗണിക്കുന്നത് സുരക്ഷയാണെന്നിരിക്കെ, യുഎഇ നഗരങ്ങളുടെ ഈ നേട്ടം രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്താകും.

ആദ്യ അഞ്ചിലെ മറ്റു നഗരങ്ങള്‍: ചിയാങ് മായ് (തായ്‌ലന്‍ഡ്), മസ്‌കത്ത് (ഒമാന്‍), ക്വീന്‍സ്ടൗണ്‍ (ന്യൂസിലന്‍ഡ്). ഗള്‍ഫ് നഗരങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ വന്‍കിട നഗരങ്ങളെ ബഹുദൂരം പിന്നിലാക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ റിപ്പോര്‍ട്ട്.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026