l o a d i n g

ഗൾഫ്

മാതാപിതാക്കളെ അനുസരിക്കണമെന്ന ഖുര്‍ആന്‍ വാക്യം ഏറെ ആകര്‍ഷിച്ചു - മനോജ് മാത്യു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 9, 2026

ജിദ്ദ: പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുന്നതൊഴികെ ഏത് കാര്യത്തിലും തന്റെ മാതാപിതാക്കളെ അനുസരിക്കണമെന്ന ഖുര്‍ആന്‍ വാക്യം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് ഒഐസിസി റീജിയണല്‍ കമ്മിറ്റി സെക്രട്ടറി മനോജ് മാത്യു അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ലേണ്‍ ദ ഖുര്‍ആന്‍' പഠനപദ്ധതിയുടെ ഒമ്പതാം ഘട്ടം സിലബസ് വിതരണോദ്ഘാടന ചടങ്ങില്‍ ആദ്യ കോപ്പി ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ഉപയോഗിച്ച് വെറുപ്പുണ്ടാക്കാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഖുര്‍ആനിലെ നന്മകള്‍ മനുഷ്യനന്മക്കായി ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും ഇസ്ലാഹീ സെന്ററിന്റെ കീഴില്‍ നടക്കുന്ന ഇത്തരം ഖുര്‍ആന്‍ പഠനങ്ങള്‍ മാനവിക ഐക്യത്തിന് വേണ്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഐഎസ്എം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് അസ്സബ്ലി മണ്ഡലം പ്രസിഡന്റുമായ നസീര്‍ സ്വലാഹി എടത്തനാട്ടുകാര പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിലെ ആദ്യ വരികള്‍ തന്നെ വായിക്കാന്‍ ഉല്‍ബോധനം നല്‍കുന്നതാണെന്നും അറിവ് നേടുമ്പോള്‍ സംസ്‌കാരം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് വിദ്യാസമ്പന്നരായ പലര്‍ക്കും ധാര്‍മിക മൂല്യങ്ങളില്ലാതാകുന്നതും മയക്കുമരുന്നിന് അടക്കം അടിമകളാക്കുന്നതും ഭൗതിക അറിവിന്റെ കൂടെ മതപരമായ അറിവ് കൂടി മനുഷ്യന് അത്യാവശ്യമാണെന്ന് തെളിയിക്കുന്നു. ഒരു മനുഷ്യനെ സഹായിച്ചാല്‍ അതിന് പരലോകത്ത് പ്രതിഫലമുണ്ടെന്ന വിശ്വാസത്തോടെ നമ്മള്‍ രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമെല്ലാം സജീവമാകണമെന്നും അദ്ദേഹം ഉണര്‍ത്തി.

തുടര്‍ന്ന് 'നിങ്ങള്‍ അവരെ ഖുര്‍ആന്‍ പഠിപ്പിക്കൂ... ഖുര്‍ആന്‍ അവരെ എല്ലാം പഠിപ്പിക്കും' എന്ന വിഷയത്തില്‍ ബാദുഷ ബാഖവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്‍ പഠനം നടക്കുമ്പോള്‍ സമൂഹത്തില്‍ നിന്ന് അന്തകാരം ഇല്ലാതാവുകയും പ്രകാശം പരക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അജ്ഞാത കാലത്തെ തിന്മകളായ 'ദുരഭിമാനം' അടക്കം പലതും ഇന്നും നമുക്കിടയില്‍ കാണുന്നു എന്നത് ഖുര്‍ആന്‍ നമ്മെ സ്വാധീനിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. തിന്മകളുടെ അതിപ്രസരണം കാരണം ഖുര്‍ആനിന്റെ പ്രകാശം സമൂഹത്തില്‍ നിന്ന് കുറഞ്ഞുപോകുന്നതിനെതിരെ നാം ജാഗ്രത പാലിക്കണമെന്നും ഇസ്ലാഹീ സെന്ററിന്റെ കീഴില്‍ നടക്കുന്ന ഖുര്‍ആന്‍ പഠനങ്ങള്‍ ഇത്തരത്തിലുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം ഉണര്‍ത്തി.

നമ്മുടെ വീടുകളില്‍, ഇടപാടുകളില്‍, പെരുമാറ്റങ്ങളില്‍ തുടങ്ങി ജീവിതത്തിന്റെ സര്‍വ്വ മേഖലയിലും ഖുര്‍ആന്‍ ഉണ്ടാകണമെന്ന നിഷ്‌കര്‍ഷ നമുക്ക് വേണമെന്നും അപ്പോള്‍ നമ്മുടെ മക്കളും നല്ല മാര്‍ഗ്ഗത്തില്‍ വളരുമെന്നും ചടങ്ങിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സംസാരിച്ച ഷിഹാബ് സലഫി ഉണര്‍ത്തി. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം ആശംസിച്ചു.

ഫോട്ടോ: 'ലേണ്‍ ദ ഖുര്‍ആന്‍' പഠനപദ്ധതിയുടെ ഒമ്പതാം ഘട്ടം സിലബസിന്റെ ആദ്യ കോപ്പി ഒഐസിസി റീജിയണല്‍ കമ്മിറ്റി സെക്രട്ടറി മനോജ് മാത്യു ISM ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ സ്വലാഹി എടത്തനാട്ടുകരയില്‍ നിന്നും സ്വീകരിക്കുന്നു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026