l o a d i n g

വേള്‍ഡ്

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ട്രംപ്: 'മര്യാദക്ക് തന്നില്ലെങ്കില്‍ ബലംപ്രയോഗിക്കും'

Thumbnail
Publisher By     BY - DESK
January 10, 2026

വാഷിംഗ്ടണ്‍- ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ വീണ്ടും കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആര്‍ട്ടിക് ദ്വീപായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ഏതറ്റം വരെയും പോകുമെന്നും, സമാധാനപരമായ രീതിയില്‍ നടന്നില്ലെങ്കില്‍ കടുത്ത രീതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രമുഖ എണ്ണ-വാതക കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ പോവുകയാണ്, അവര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും. കാരണം ഞങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കും. റഷ്യയെയോ ചൈനയെയോ അയല്‍ക്കാരായി ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണമുള്ള ഡെന്‍മാര്‍ക്കിനെതിരെയും ട്രംപ് സംസാരിച്ചു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് കൊണ്ട് ചെന്നിറങ്ങി എന്നത് കൊണ്ട് ആ സ്ഥലം അവര്‍ക്ക് സ്വന്തമാകില്ല. ഞങ്ങളുടെ ഒരുപാട് ബോട്ടുകളും അവിടെ പോയിട്ടുണ്ട്.'

നിലവില്‍ ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് പടക്കപ്പലുകളും അന്തര്‍വാഹിനികളും ഉണ്ടെന്നും, അമേരിക്കയുടെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്തിനാണ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നത് എന്ന ചോദ്യത്തിന്, 'സ്വന്തം സ്ഥലമാണെങ്കിലേ അത് സംരക്ഷിക്കാന്‍ കഴിയൂ, പാട്ടത്തിനെടുത്ത സ്ഥലമാണെങ്കില്‍ അതിന് കഴിയില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി. നാറ്റോ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് ഡെന്‍മാര്‍ക്കിന്റെ ഭരണത്തിന് കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം. അപൂര്‍വ്വ ധാതുക്കള്‍ , യുറേനിയം, ഇരുമ്പ് എന്നിവയുടെ വന്‍ ശേഖരം ഇവിടെയുണ്ട്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ സൈനിക നീക്കം നടത്തിയതിന് പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ പുതിയ നീക്കം.

ദശാബ്ദങ്ങളായി ഗ്രീന്‍ലാന്‍ഡിനെ തന്ത്രപ്രധാനമായ ഇടമായാണ് വാഷിംഗ്ടണ്‍ കാണുന്നത്. ഗ്രീന്‍ലാന്‍ഡിനെ ഡെന്‍മാര്‍ക്കില്‍ നിന്നു മോചിപ്പിക്കുന്നതിനായി അവിടുത്തെ ഓരോ വ്യക്തിക്കും 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ (ഏകദേശം 8 ലക്ഷം മുതല്‍ 83 ലക്ഷം രൂപ വരെ) വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

2019-ല്‍ തന്റെ ആദ്യ ഭരണകാലത്തും ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ട്രംപ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വില്‍പനക്കുള്ളതല്ല എന്ന മറുപടിയാണ് അന്ന് ഡെന്‍മാര്‍ക്ക് നല്‍കിയത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026