l o a d i n g

ഗൾഫ്

പുതുവര്‍ഷത്തെ വരവേറ്റ് സെറയുടെ പകിട്ടാര്‍ന്ന ക്രിസ്മസ്-പുതുവത്സരാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

ജിദ്ദ: ജിദ്ദയിലെ എറണാകുളം സ്വദേശികളുടെ കുടുംബ കൂട്ടായ്മയായ സൗദി റെസിഡന്റ്‌സ് അസോസിയേഷന്‍ (സെറ) ഹറാസാത്തിലെ യാസ്മിന്‍ വില്ലയില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സന്തോഷവും സാഹോദര്യവും നിറഞ്ഞൊരാണ്ടിനായി ഒന്നിച്ചുമുന്നേറാന്‍ ഉദ്ബോധനം ചെയ്തുകൊണ്ട് വിവിധ കലാപരിപാടികളും ക്രിസ്മസ് കരോളുമായി രാത്രി 9 മണിക്ക് തുടങ്ങിയ പരിപാടി പുലര്‍ച്ചെ നാലുമണി വരെ നീണ്ടു. ജിദ്ദയിലെ എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് രൂപീകൃതമായ സൗദി എറണാകുളം റെസിഡന്റ്സ് അസോസിയേഷന്‍ ജിദ്ദയിലെ പ്രാദേശിക സംഘടനകളില്‍ പ്രഥമഗണരീയരായത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്. ക്രിസ്മസ് കരോളുമായി ആരംഭിച്ച പരിപാടികള്‍ പാട്ടുകളും നൃത്തങ്ങളും സ്‌കിറ്റുകളുമായി പ്രേക്ഷകരുടെ മനം കവര്‍ന്നു. സെറയിലെ ഗായകര്‍ അവതരിപ്പിച്ച സംഘഗാനങ്ങളും സംഘനൃത്തങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റി.

ക്രിസ്മസ് പാപ്പാനിയായി ബെന്നി കൈതാരം, അദ്‌നാന്‍ സഹീര്‍ എന്നിവര്‍ കരോള്‍ ഗാനത്തോടൊപ്പം നൃത്തമാടി. കുടുംബങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ സെറയുടെ അംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ സെക്രട്ടറി റജില സഹീര്‍ സ്വാഗതം പറഞ്ഞു. സെറ രക്ഷാധികാരിയും പ്രമുഖ സംഘാടകനുമായ മോഹന്‍ ബാലന്‍, സെറ മുന്‍ പ്രസിഡന്റ് ജോണ്‍സന്‍ കല്ലറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദീപ ജോണ്‍സന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഡേവിസ് ദേവസ്സി നന്ദി പറഞ്ഞു. കള്‍ച്ചറല്‍ കണ്‍വീനര്‍ മുഹമ്മദ് റാഫി പരിപാടി നിയന്ത്രിച്ചു. ലേഡീസ് കോഓര്‍ഡിനേറ്റര്‍ ജാന്‍സി മോഹന്‍, സിമി അബ്ദുല്‍ ഖാദര്‍, ഡേവിസ് ദേവസ്സി, അഫ്ര സബീന്‍ റാഫി എന്നിവര്‍ അവതാരകരായ പരിപാടിയില്‍ പ്രമുഖ ബ്രാന്‍ഡായ വിജയ് ഫുഡ് പ്രോഡക്ട് സാരഥി ജോയ് മൂലന്‍, ഗുഡ് ഹോപ്പ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയായ ജുനൈസ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. സെറയില്‍ പുതിയതായി അംഗങ്ങളായവരെ പരിചയപ്പെടുത്തി.

പരിപാടിയില്‍ കുട്ടികളുടെ വിനോദമത്സരങ്ങള്‍ക്കും ദമ്പതിമാര്‍ക്ക് വേണ്ടിയുള്ള ക്വിസ് മത്സരത്തിനും സബീനാ റാഫി, റിട്ടി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. ക്രിസ് ജെയിംസ്, പ്രതീഷ്, ദീപ്തി പ്രതീഷ്, ജീനാ ഡേവിസ്, അബ്ദുല്‍ ഖാദര്‍ ആലുവ, സഹീര്‍ മാഞ്ഞാലി, രാജേഷ് ഗോപിനാഥ്, മുഹമ്മദ് റാഫീക്ക്, സുഭാഷ് ആന്റണി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

Photo

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026