l o a d i n g

ഗൾഫ്

110ാം വയസ്സിലും നവവരന്‍; 142-ാം വയസ്സില്‍ വിടവാങ്ങല്‍: സൗദിയിലെ 'അപൂര്‍വ്വ വിസ്മയം' നാസര്‍ അല്‍വാദഇ ഇനി ഓര്‍മ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

റിയാദ്: ആധുനിക സൗദി അറേബ്യയുടെ ജനനം മുതല്‍ ഇന്നുവരെയുള്ള ഓരോ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ, സൗദിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് അറിയപ്പെടുന്ന നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ (142) അന്തരിച്ചു. ജീവിതത്തിന്റെ ഒന്നര നൂറ്റാണ്ടോളം ദീര്‍ഘിച്ച ഈ അത്ഭുത യാത്ര റിയാദിലാണ് അവസാനിച്ചത്.

അല്‍വാദഇയുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ അധ്യായം അദ്ദേഹത്തിന്റെ വൈകിയ വേളയിലുള്ള വിവാഹമാണ്. തന്റെ 110-ാം വയസ്സില്‍ മൂന്നാം വിവാഹം കഴിച്ച അദ്ദേഹം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. വെറുമൊരു വിവാഹത്തില്‍ ഒതുങ്ങിയില്ല ആ വിശേഷം; ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. വാര്‍ധക്യത്തിലും തളരാത്ത അദ്ദേഹത്തിന്റെ പ്രസരിപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവായിരുന്നു ഈ നിമിഷം.

ഹിജ്റ 1305-ല്‍ ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ ജനിച്ച അല്‍വാദഇ, സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നത് നേരില്‍ കണ്ട വ്യക്തിയാണ്. അബ്ദുല്‍ അസീസ് രാജാവ് മുതല്‍ നിലവിലെ ഭരണാധികാരി സല്‍മാന്‍ രാജാവ് വരെയുള്ള എല്ലാ കാലഘട്ടങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി.

ഭരണാധികാരികളെ നേരില്‍ കാണാന്‍ താല്പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് അബ്ദുല്‍ അസീസ് രാജാവ് ഉപഹാരങ്ങള്‍ നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ അന്തരിച്ച അബ്ദുള്ള രാജാവ് ഒരു ലക്ഷം റിയാലാണ് അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. ജീവിതകാലത്തിനിടയില്‍ 40 തവണ അദ്ദേഹം വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു.

മൂന്ന് ആണ്‍മക്കളും പത്ത് പെണ്‍മക്കളും ഉള്‍പ്പെടെ മക്കളും പേരമക്കളുമായി 134 അംഗങ്ങളടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം.

പിതാവ് മരിക്കും മുന്‍പേ ജനിച്ച നാസര്‍ അല്‍വാദഇ, ചെറുപ്പത്തില്‍ ജീവിതമാര്‍ഗ്ഗം തേടി യെമനിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും അലഞ്ഞുതിരിഞ്ഞ കഠിനാധ്വാനിയായ ഒരു മനുഷ്യനായിരുന്നു. ഒരു രാജ്യത്തിന്റെ വളര്‍ച്ച മുഴുവന്‍ കണ്ണുകളില്‍ ആവാഹിച്ചാണ് ആ 142 വയസ്സുകാരന്‍ വിടവാങ്ങിയത്.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026