l o a d i n g

ഗൾഫ്

തായിഫ് സാഹിത്യോത്സവം: സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 17, 2026

തായിഫ്: സാംസ്‌കാരിക വൈവിധ്യങ്ങളുടെയും അറിവിന്റെയും വിരുന്നൊരുക്കി സൗദി ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ സംഘടിപ്പിച്ച മൂന്നാമത് 'റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സ്' ഫെസ്റ്റിവല്‍ പ്രൗഢഗംഭീരമായി സമാപിച്ചു. ജനുവരി 15 വരെ നീണ്ടുനിന്ന മേളയില്‍ 3,70,000-ത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. ഇത് ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പങ്കാളിത്തമാണ്.

സൗദിയുടെ സാംസ്‌കാരിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായി ഈ ഫെസ്റ്റിവല്‍ മാറിയെന്ന് കമ്മീഷന്‍ സി.ഇ.ഒ അബ്ദുല്ലത്തീഫ് അല്‍വാസില്‍ പറഞ്ഞു. സാഹിത്യത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും രാജ്യത്തുടനീളം സര്‍ഗ്ഗാത്മക ഇടങ്ങള്‍ വ്യാപിപ്പിക്കാനുമുള്ള തന്ത്രപരമായ നീക്കങ്ങളുടെ വിജയമാണ് ഈ ജനപങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുനെസ്‌കോയുടെ 'ക്രിയേറ്റീവ് സിറ്റി ഓഫ് ലിറ്ററേച്ചര്‍' പദവി ലഭിച്ച ആദ്യ സൗദി നഗരമായ തായിഫിന്റെ ചരിത്രപരമായ പ്രാധാന്യത്തെ വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ മേള. 2023-ലാണ് തായിഫിന് ഈ ആഗോള അംഗീകാരം ലഭിച്ചത്.

പ്രമുഖ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സംവാദങ്ങള്‍, ശില്‍പ്പശാലകള്‍, സാഹിത്യ സെമിനാറുകള്‍. പ്രാദേശിക-അന്തര്‍ദേശീയ പ്രസാധകരുടെ സാന്നിധ്യം, സംഗീതം, നാടകം, കല എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗങ്ങള്‍, പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ 'ലിറ്റില്‍ റീഡര്‍' കോര്‍ണറുകള്‍ എന്നിവളാല്‍ സാഹിത്യത്സവം ശ്രദ്ധേയമായിരുന്നു.

സൗദി അറേബ്യയുടെ വിഷന്‍ 2030-ന്റെ ഭാഗമായി സാംസ്‌കാരിക രംഗത്ത് നടപ്പിലാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണ് തായിഫില്‍ കണ്ടത്. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള സാംസ്‌കാരിക വിനിമയത്തിനുള്ള വേദിയായും മേള മാറി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026