l o a d i n g

ഗൾഫ്

സൗദിയുടെ സമുദ്ര പൈതൃകവും പാരമ്പര്യവും വിളിച്ചോതിയ 'ഷിറാ' ഫെസ്റ്റിവല്‍ സമാപിച്ചു, പതിനായിരങ്ങള്‍ പങ്കെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 17, 2026

ജിദ്ദ: സൗദി അറേബ്യയുടെ ആഴക്കടല്‍ ബന്ധങ്ങളുടെയും സമുദ്ര പൈതൃകത്തിന്റെയും സ്മരണകളുണര്‍ത്തി ജിദ്ദ വാട്ടര്‍ഫ്രണ്ടില്‍ സംഘടിപ്പിച്ച 'ഷിറാ' വുഡന്‍ ഷിപ്പ് ഫെസ്റ്റിവല്‍ സമാപിച്ചു. സൗദി ഹെറിറ്റേജ് കമ്മീഷന്‍ സംഘടിപ്പിച്ച ഈ സാംസ്‌കാരിക വിരുന്ന് നാലു ദിവസം നീണ്ടുനിന്നു. പുരാതന കാലം മുതല്‍ സൗദി തീരങ്ങളില്‍ നിലനിന്നിരുന്ന കപ്പല്‍ നിര്‍മ്മാണ കലയെയും സമുദ്ര വ്യാപാരത്തെയും അടുത്തറിയാന്‍ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് മേളയിലെത്തിയത്.

മേളയുടെ പ്രധാന ആകര്‍ഷണം 'അല്‍-ഖിലാഫ' എന്ന പ്രദര്‍ശനമായിരുന്നു. ഖുര്‍ആനിലെ കടലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുതല്‍ തീരദേശ ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ വരെ ഇതില്‍ കോര്‍ത്തിണക്കിയിരുന്നു. കപ്പല്‍ നിര്‍മ്മാണ ശൈലികള്‍, കടലിലെ അതിജീവനത്തിനായി നാവികര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, മുത്തുവാരാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഉംലജ് തീരത്തെ കപ്പല്‍ തകര്‍ച്ചയില്‍ നിന്ന് വീണ്ടെടുത്ത പുരാവസ്തുക്കളും ചരിത്രരേഖകളും സന്ദര്‍ശകരെ വിസ്മയിപ്പിച്ചു.

പാരമ്പര്യമായി കൈമാറി വന്ന സമുദ്ര തൊലുകളെ പരിചയപ്പെടുത്താന്‍ ആറ് പ്രത്യേക മേഖലകള്‍ ഒരുക്കിയിരുന്നു: തടി കപ്പലുകളുടെ നിര്‍മ്മാണം, വല നെയ്ത്തും കയര്‍ നിര്‍മ്മാണവും, പായ്ക്കപ്പലുകളുടെ പായ നിര്‍മ്മാണം, മുത്തുവാരി അവയില്‍ നിന്ന് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന കല എന്നിവയായിരുന്നു അവ. സന്ദര്‍ശകര്‍ക്ക് നേരിട്ട് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവസരമുണ്ടായിരുന്നു എന്നത് മേളയുടെ പ്രത്യേകതയായിരുന്നു.

കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ മാരിടൈം സ്റ്റഡീസ് ഫാക്കല്‍റ്റിയും മേളയില്‍ സജീവമായിരുന്നു. മാരിടൈം ട്രാന്‍സ്പോര്‍ട്ട്, നേവിഗേഷന്‍, മറൈന്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കി. 'സൗദി വിഷന്‍ 2030-ന്റെ ഭാഗമായി സമുദ്ര മേഖലയില്‍ വലിയ അവസരങ്ങളുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഈ മേഖലയോട് വലിയ താല്‍പ്പര്യമാണ് കാണിക്കുന്നത്,' എന്ന് അധികൃതര്‍ വ്യക്തമാക്കി.

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി 'ഷിറാ സ്‌ക്വയറില്‍' പ്രത്യേക വിനോദ പരിപാടികള്‍ സംഘടിപ്പിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളുടെ മത്സരം, സെയില്‍ ബോട്ട് യാത്രകള്‍, പരമ്പരാഗത തീരദേശ ഗാനങ്ങളുടെ അകമ്പടിയോടെയുള്ള സംഗീത വിരുന്ന് എന്നിവ മേളയ്ക്ക് കൊഴുപ്പേകി. 'സിംസിമിയ' തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള കടല്‍പാട്ടുകള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു.

സൗദി റെഡ് സീ അതോറിറ്റിയുടെ പങ്കാളിത്തം തീരദേശ ടൂറിസത്തിന്റെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സന്ദേശം സന്ദര്‍ശകര്‍ക്ക് നല്‍കി. ചരിത്രത്തെയും ആധുനികതയെയും കൂട്ടിയിണക്കിയ ഷിറാ ഫെസ്റ്റിവല്‍, സൗദിയുടെ സമുദ്ര പൈതൃകം വരുംതലമുറകളിലേക്ക് കൈമാറുന്നതില്‍ വലിയ വിജയം കൈവരിച്ചു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026