l o a d i n g

ഇന്ത്യ

ഇന്ത്യ - തായ് വാന്‍ സൗഹൃദത്തിന്റെ മറുപുറം

സന ഹാഷ്മി

Thumbnail
Publisher By     BY - DESK
January 17, 2026

തായ്വാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രപരവും സാംസ്‌കാരികവുമായ സുഹൃദ് ബന്ധത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം സംഭവിച്ച മെല്ലെപ്പോക്കും ഉഭയ കക്ഷി മേഖലയിലെ പ്രകടമായ മന്ദഗതിയും ഇരു രാജ്യങ്ങളിലും സജീവ ചര്‍ച്ചയായിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതന്റെയും അകല്‍ച്ചയുടെ ദൂരം കുറയ്‌ക്കേണ്ടതിന്റെയും വിയോജിപ്പുകള്‍ പരസ്പരം പരിഹരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ചൂടും ചൂരും കൈ വന്നിരിക്കുന്നു.
ഈ വര്‍ഷം തായ്വാന്റെ വിദേശനയത്തില്‍ ഇന്ത്യയോടുള്ള താല്‍പ്പര്യം കുറഞ്ഞതായി ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. പ്രധാന കാരണം തായ്വാന്റെ കണ്ണുകള്‍ ഏഷ്യയില്‍ നിന്ന് മാറി ഇപ്പോള്‍ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും നേരെയാണ് എന്നതും അമേരിക്കയ്ക്ക് അമിത പ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാടാണ് അവര്‍ സ്വീകരിക്കുന്നത് എന്നുമാണ് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തായ്വാനിലെ ഇന്ത്യന്‍ പ്രവാസികള്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദീപാവലി ആഘോഷങ്ങളുടെ ഇത്തവണത്തെ അഭാവവും, ഇരു രാജ്യങ്ങളിലെയും പ്രതിനിധി ഓഫീസുകളുടെ 30-ാം വാര്‍ഷികം ആഘോഷിക്കാതിരുന്നതും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഇത് വരെ ഉണ്ടായിരുന്ന ബന്ധങ്ങളിലെ ശൈഥില്യത്തിന്റെ ഉദാഹരണങ്ങളാണ്.
അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളും അപ്രതീക്ഷിത നയങ്ങളും കണക്കിലെടുക്കുമ്പോള്‍, തായ്വാന്‍ എല്ലാ പ്രതീക്ഷകളും അമേരിക്കയില്‍ മാത്രം അര്‍പ്പിക്കുന്നത് ശരിയല്ല എന്ന് ആ നാട്ടുകാരുടെ തന്നെ വിലയിരുത്തലുകലുണ്ട്. മേഖലയില്‍ ഇന്ത്യയെപ്പോലുള്ള ശക്തികളുമായി സുദൃഢമായ ബന്ധം നിലനിര്‍ത്തേണ്ടത് തായ്വാന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാണ് തദ്ദേശീയര്‍ പറയുന്നത്.
ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ചൈനയുമായുള്ള ഏതെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ തങ്ങളെ സഹായിക്കുമെന്ന് തായ്വാന്‍ കരുതുന്നു. എന്നാല്‍ ശക്തമായ ഉഭയകക്ഷി ബന്ധവും സാമ്പത്തിക താല്‍പ്പര്യങ്ങളുമില്ലെങ്കില്‍, ഇത്തരം ഘട്ടങ്ങളില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
തായ്വാന്റെ 'ന്യൂ സൗത്ത്ബൗണ്ട് പോളിസി' (ചലം ടീൗവേയീൗിറ ജീഹശര്യ) കൂടുതല്‍ കാര്യക്ഷമമാക്കുകയും ഇന്ത്യയ്ക്കായി ഒരു പ്രത്യേക ദീര്‍ഘകാല 0നയം രൂപീകരിക്കുകയും ചെയ്യുക എന്നതാണ് തായ് വാന്റെ മുമ്പിലെ കടമയെന്ന് തായ് വാനിലെ നയതന്ത്ര മേധാവികളും കരുതുന്നു.
ഇന്ത്യയെ പാശ്ചാത്യ കണ്ണുകളിലൂടെ കാണുന്നതിന് പകരം നേരിട്ട് മനസ്സിലാക്കാന്‍ തായ്വാനിലെ സര്‍വകലാശാലകളില്‍ ഇന്ത്യ സ്റ്റഡീസ് സെന്ററുകള്‍ ആരംഭിക്കുക എന്നതാണ്
മറ്റൊരു നിര്‍ദേശം. സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യക്കുള്ള താല്‍പ്പര്യം മുതലെടുത്ത് ആ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളും സഹകരണവും ഉറപ്പാക്കേണ്ടതുണ്ട്.നിലച്ചു പോയ പാര്‍ലമെന്ററി അസോസിയേഷനുകള്‍ പുനരുജ്ജീവിപ്പിക്കുകയും ഇരുരാജ്യങ്ങളിലെയും ജനപ്രതിനിധികള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നതും ചിന്തര്‍ഹമാണ്.
ഇന്‍ഡോ-പസഫിക് മേഖലയിലെ മാറുന്ന സാഹചര്യങ്ങളില്‍, തായ്വാന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം സജീവമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുകയെന്നതും കിഴക്കന്‍ ഏഷ്യയുടെ അഭ്യുന്നതിക്ക് അത്യന്താപേക്ഷിതമാണ്.
(തായ്വാന്‍ - ഏഷ്യ എക്‌സ്‌ചേഞ്ച് ഫൗണ്ടേഷന്‍ ഫെല്ലോയാണ് ലേഖിക)

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026