l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്ന് നവനേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 17, 2026

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന
വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) റിയാദ് കൗണ്‍സിലിന് അടുത്ത രണ്ട് വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ നേതൃനിരയില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍, ട്രഷറര്‍ സാനു മാവേലിക്കര എന്നിവരെയും രക്ഷാധികാരിയായി ബഷീര്‍ കരോളവും, കോര്‍ഡിനേറ്ററായി അഞ്ജു അനിയനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി ഷംനാദ് കുളത്തുപുഴ, റിസ് വാന ഫൈസല്‍ (വൈസ് പ്രസിഡന്റുമാര്‍), സനീഷ് നസീര്‍, സൗമ്യ തോമസ് (ജോയിന്‍ സെക്രട്ടറിമാര്‍), ബിനു. സി. എസ് (ജോയിന്‍ ട്രഷറര്‍), ആതിര അജയ് (ജോയിന്‍ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ വിഭാഗങ്ങളിലെ ഫോറം കോര്‍ഡിനേറ്റര്‍മാരായി ഇല്യാസ് കാസര്‍ഗോസ് (ജീവകാരുണ്യം), മജീദ് പൂളക്കാടി(പ്രവാസി വെല്‍ഫെയര്‍), സബ്രീന്‍ ഷംനാസ് (ഇവന്റ്), ജയിംസ് മാത്യൂസ് (ബിസിനസ് ഫോറം), അജയ് രാമചന്ദ്രന്‍ (മെമ്പര്‍ഷിപ്പ്), ഷാഹിന തിയ്യാട്ടില്‍ (എജ്യുകേഷന്‍), ഡോ. രാഹുല്‍ രവീന്ദ്രന്‍(മീഡിയ), അഞ്ജു ആനന്ദ് (ഹെല്‍ത്ത്) സഫീര്‍ അലി (ഐ.ടി), സിബിന്‍ കെ. ജോണ്‍ (സ്‌പോര്‍ട്‌സ്), ജോസ് ആന്റണി തറയില്‍ (പി.ആര്‍.ഒ)എന്നിവരെയും തെരഞ്ഞെടുത്തു.

മലാസ് ചെറീസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നൗഷാദ് ആലുവ, ഉപദേശക സമിതി അംഗം ശിഹാബ് കൊട്ടുക്കാട്, സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ അന്‍സാര്‍ വര്‍ക്കല, വൈസ് പ്രസിഡന്റ് സുബി സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ബിജു സ്‌കറിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബിന്‍യാമിന്‍ ബില്‍റു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, വല്ലി ജോസ്, അന്‍സാര്‍ വര്‍ക്കല, സുബി സജിന്‍, ഷംനാദ് കുളത്തുപുഴ, ജയിംസ് മാത്യു, ഇബ്‌റാഹീം സുബ്ഹാന്‍, ഇല്ല്യാസ് , അഞ്ജു രാഹുല്‍, സലീന ജയിംസ്, നിസാര്‍ പള്ളികശേരി, മജീദ് പൂളക്കാടി തുടങ്ങിയവര്‍ സംസാരിച്ചു.

റിയാദിലെ സാംസ്‌കാരിക, കലാകായിക, ജീവ കാരുണ്യ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് വേള്‍ഡ് മലയാളി ഫെഡറേഷന്റെ റിയാദിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുമെന്ന് പുതുതായി നിലവില്‍ വന്ന ഭാരവാഹികള്‍ അറിയിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026