l o a d i n g

കേരള

വെള്ളാപ്പള്ളിയെ തള്ളി സുകുമാരന്‍ നായര്‍; 'ലീഗല്ല ബന്ധം തകര്‍ത്തത്'; വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 18, 2026

ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും തള്ളി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. മുസ്ലിം ലീഗാണ് എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം തകര്‍ത്തതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും തമ്മിലകറ്റാന്‍ മുസ്ലിം ലീഗ് ശ്രമിച്ചെന്ന വെള്ളാപ്പള്ളിയുടെ ആരോപണം സുകുമാരന്‍ നായര്‍ തള്ളി. സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണം പുറത്തുനിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും, മുന്‍കാലങ്ങളിലെ നിലപാടുകളിലെ മാറ്റങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അങ്ങേയറ്റം പരിഹാസരൂപേണയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. 'അയാളൊരു നേതാവാണോ?' എന്ന് ചോദിച്ച അദ്ദേഹം, സതീശന്റെ നിലപാടുകള്‍ക്ക് എന്‍.എസ്.എസ് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി. സതീശനെ 'പൂത്ത തകര' എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സുകുമാരന്‍ നായരും സതീശന്റെ രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്തത്.

എന്‍.എസ്.എസ് ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സംഘടനയല്ല. വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ നടത്തുന്ന 'നായാടി മുതല്‍ നസ്രാണി വരെ' എന്ന മുദ്രാവാക്യവും രാഷ്ട്രീയ ധ്രുവീകരണ ശ്രമങ്ങളും എന്‍.എസ്.എസിന്റെ നിലപാടല്ല. സമുദായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍.എസ്.എസിന് അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്.എന്‍.ഡി.പിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ വിമുഖതയില്ല.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും എന്‍.എസ്.എസ് 'സമദൂര' നയത്തില്‍ തന്നെ ഉറച്ചുനില്‍ക്കും. ഏതെങ്കിലും രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകാനോ, ആരെങ്കിലും കെട്ടിപ്പടുക്കുന്ന മുന്നണികളില്‍ ചേരാനോ സംഘടനക്ക് ഉദ്ദേശ്യമില്ല.

മുസ്ലിം ലീഗാണ് ഹിന്ദു ഐക്യത്തിന് തടസ്സം നില്‍ക്കുന്നതെന്നും എന്‍.എസ്.എസിനെ തങ്ങളില്‍ നിന്ന് അകറ്റിയതെന്നും വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സുകുമാരന്‍ നായര്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026