l o a d i n g

ഗൾഫ്

ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 22, 2026

മസ്‌കറ്റ്/തൃത്താല: ഒമാനില്‍ തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷാമില ലുബിഷാദ്, സുഹൃത്ത് യൂസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഒമാന്‍ സിവില്‍ ഡിഫന്‍സ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബര്‍ക്കയിലായിരുന്നു അപകടം. സീബില്‍ സൈക്കിള്‍ ഷോപ്പ് നടത്തുന്ന ലുബിഷാദും കുടുംബവും സുഹൃത്ത് യൂസഫിന്റെ കുടുംബത്തോടൊപ്പം ബര്‍ക്ക സൂക്കിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് വാഹനം വാദിയില്‍ അകപ്പെട്ടത്. പെട്ടെന്നുണ്ടായ അതിശക്തമായ ഒഴുക്കില്‍പ്പെട്ട വാഹനം രണ്ട് കിലോമീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി. ലുബിഷാദും മക്കളും ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ നിലവില്‍ ബര്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ ആകെ നാല് പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. വാദി അല്‍ മആവിലില്‍ മൂന്ന് വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. മസ്‌കറ്റ്, ബാത്തിന മേഖലകളില്‍ റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മസ്‌കറ്റിലെ എല്ലാ പൊതു പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു.

ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ബുറൈമി, ബാത്തിന, ദാഖിലിയ, മസ്‌കറ്റ് തുടങ്ങിയ മേഖലകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വാദികള്‍ മുറിച്ചുകടക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട മലയാളികളുടെ കുടുംബത്തെ സഹായിക്കാനും കാണാതായ റംലയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി മുഖേന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ഥിച്ചു.
ഫോട്ടോ: യൂസഫ്, ഷാമില ലൂബിഷാദ്‌

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026