l o a d i n g

ഗൾഫ്

എം ഇ എസ് മമ്പാട് കോളേജ് ജിദ്ദ ചാപ്റ്റര്‍ കുടുംബ സംഗമം ആവേശമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 20, 2026

ജിദ്ദ: രണ്ടര പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ കുടുംബ സംഗമം ജിദ്ദയിലെ അബുറാദ് വില്ലയില്‍ പ്രൗഢഗംഭീരമായി നടന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.

വര്‍ഷങ്ങളായി ജിദ്ദയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ നടത്തിവരാറുള്ള വൈവിധ്യമാര്‍ന്ന പരിപാടികളുടെ തുടര്‍ച്ചയായാണ് ഈ സംഗമം സംഘടിപ്പിച്ചത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ തലമുറകളുടെ ഒത്തുചേരലിന് വേദിയായ സംഗമം, സൗഹൃദങ്ങള്‍ പുതുക്കാനും ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള അവസരമായി മാറി.

പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിച്ച മമ്പാട് കോളേജ്, ഇന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി ഒരുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മുസ്ലിം പെണ്‍കുട്ടികളെ പ്രവേശനത്തിനായി കാത്തിരുന്ന ഒരു ഭൂതകാലത്തുനിന്നും, ഇന്ന് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഉന്നത നിലവാരമുള്ള വിദ്യാലയമായി കോളേജ് മാറിയത് വലിയ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അംഗങ്ങള്‍ വിലയിരുത്തി.

ജിദ്ദയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അലുംനി അംഗങ്ങളായ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംസാരിച്ചു. പ്രസിഡന്റ് രാജീവ് ടി പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തമീം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ സാബില്‍ മമ്പാട്, ഷമീര്‍ പി എടവണ്ണ, ഷമീല പടിഞ്ഞാറേതില്‍, സെക്രട്ടറിമാരായ ഷബീര്‍ കല്ലായി, ഹസീന അഷ്റഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെക്രട്ടറി മൂസ പട്ടത്ത് സ്വാഗതവും, ട്രഷറര്‍ പി എം എ ഖാദര്‍ നന്ദിയും പറഞ്ഞു.

ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ജിദ്ദയിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. സ്‌നേഹവിരുന്നോടെയാണ് കുടുംബ സംഗമം സമാപിച്ചത്.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026