l o a d i n g

ഗൾഫ്

അബഹ-അല്‍ദര്‍ബ് റോഡില്‍ വാഹനാപകടം: മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

താഹ കൊല്ലേത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 20, 2026

ജിസാന്‍: അബഹ-അല്‍ദര്‍ബ് റോഡില്‍ മര്‍ദ ചെക്ക്പോസ്റ്റിനു സമീപം ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോട് പടന്ന കാഞ്ഞങ്ങാട് വലിയപറമ്പ സ്വദേശി മുഹമ്മദ് റിയാസ് (36), കര്‍ണ്ണാടക മംഗലാപുരം സ്വദേശി അമ്മാര്‍ അഹമ്മദ് ശൈഖ് (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാസര്‍കോട് സ്വദേശി മുഹമ്മദ് തമീം, നേപ്പാള്‍ സ്വദേശി ബിഷാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിഷാലിന്റെ പരിക്ക് ഗുരുതരമാണ്. അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ജിസാനിലേക്കുള്ള റോഡില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

ജിസാന്‍ ലാന്‍ഡ്മാര്‍ക്ക് സെന്റര്‍ പോയിന്റ് സ്റ്റോറിലെ ജീവനക്കാരായ ഇവര്‍ അബഹയില്‍ നിന്ന് കമ്പനി മീററിംഗ് കഴിഞ്ഞ ശേഷം ജിസാനിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന ഒരു സൗദിപൗരന്റെ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിലുണ്ടായിരുന്ന റിയാസും അമ്മാറും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. അപകടം അറിഞ്ഞയുടന്‍ പോലീസും സൗദിരക്ഷാപ്രവര്‍ത്തകരും കമ്പനി അധികൃതരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് റിയാസിന്റെയും അമ്മാര്‍ അഹമ്മദിന്റെയും മൃതദേഹങ്ങള്‍ പോലീസ് അബഹ അസീര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ നേപ്പാള്‍ സ്വദേശി ബിഷാലിനെയും മുഹമ്മദ് തമീമിനെയും അല്‍ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് വലിയപറമ്പ റിയാസ് മന്‍സില്‍ മുബാറക്കിന്റെയും റംലത്തിന്‍ ഗല്ലാത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് റിയാസ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് റിയാസ്. ജിസാനിലും സബിയയിലുമുള്ള കമ്പനിയുടെ ഷോറൂമുകളില്‍ ജോലിചെയ്യുകയായിരിന്നു.

ഫോട്ടോ: അപകടത്തില്‍ മരിച്ച മുഹമ്മദ് റിയാസ്, അമ്മാര്‍ അഹമ്മദ് ശൈഖ്.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026