l o a d i n g

ഗൾഫ്

'കോഴിക്കോടന്‍സി'ന് പുതിയ ഭാരവാഹികള്‍: ഷാജു.കെ.സി ചീഫ് ഓര്‍ഗനൈസര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 21, 2026

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സി'ന് പുതിയ നേതൃത്വം. ചീഫ് ഓര്‍ഗനൈസറായി ഷാജു.കെ.സിയെയും അഡ്മിന്‍ ലീഡായി നിഹാദ് അന്‍വറിനെയും ഫിനാന്‍സ് ലീഡായി കെ.പി റയീസിനെയും തെരഞ്ഞെടുത്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് ഫൗണ്ടര്‍ അംഗങ്ങളായ നാസര്‍ കാരന്തൂര്‍, മിര്‍ഷാദ് ബക്കര്‍, ഫൈസല്‍ വടകര എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മറ്റു ലീഡുമാരായി മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീന്‍ (ഫാമിലി), അബ്ദുല്‍ റഷീദ് പൂനൂര്‍ (ചില്‍ഡ്രന്‍ & എജ്യുഫണ്‍), നിസാം ചെറുവാടി (ബിസിനസ്), അനില്‍ മാവൂര്‍ (സ്‌പോര്‍ട്‌സ്), അന്‍സാര്‍ കൊടുവള്ളി (ഐ.ടി), സി.ടി.സഫറുള്ള (മീഡിയ), മിര്‍ഷാദ് ബക്കര്‍ (ഫൗണ്ടര്‍ ഒബ്സര്‍വര്‍) എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം പ്രവര്‍ത്തന റിപ്പോര്‍ട്ടും റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലേക്ക് കോഴിക്കോടന്‍സ് കൂട്ടായ്മ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഗ്ലോബല്‍ ഫോറത്തിന്റെ രൂപരേഖ കോര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍ അവതരിപ്പിച്ചു. വിലങ്ങാട് പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി കോഴിക്കോടന്‍സ് പ്രഖ്യാപിച്ച വീട് നിര്‍മാണത്തിന്റെ പുരോഗതി റാഫി കൊയിലാണ്ടി വിശദീകരിച്ചു. പരിപാടിയില്‍ വി കെ കെ അബ്ബാസ്, മുനീബ് പാഴൂര്‍, ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ധീന്‍, ഷമീം മുക്കം, റംഷി, പ്രഷീദ് എന്നിവരും ഭാരവാഹികളും സംസാരിച്ചു. ചീഫ് ഓര്‍ഗനൈസര്‍ ഷാജു കെ.സി ഭാവി പരിപാടികള്‍ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.

ഫോട്ടോ: 'കോഴിക്കോടന്‍സ്' 2026 ഭാരവാഹികള്‍.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026