l o a d i n g

ബിസിനസ്

സൗദിയുടെ സ്‌പെഷ്യാലിറ്റി കോഫി വ്യവസായ മേഖലയെ ജനപ്രിയമാക്കാന്‍ ലുലു ഗ്രൂപ്പും സുലാലത് കോഫിയും തമ്മില്‍ ധാരണ

Thumbnail

റിയാദ് : ദുബായില്‍ നടന്ന വേള്‍ഡ് ഓഫ് കോഫി സമ്മേളനത്തിന്റെ അഞ്ചാം പതിപ്പില്‍ സുപ്രധാന ചുവടുവെയ്പ്പുമായി ലുലു ഗ്രൂപ്പും സുലാലത് കോഫിയും. സൗദിയിലെ സ്‌പെഷ്യാലിറ്റി കോഫി റീട്ടെയ്ല്‍ ശ്രംഖലയെ കൂടുതല്‍ ജനപ്രിയമാക്കാനും ലോകോത്തരമാക്കാനും ലുലു ഗ്രൂപ്പും സുലാലത് കോഫിയും കൈകോര്‍ത്തു. വേള്‍ഡ് ഓഫ് കോഫി സമ്മേളനത്തിനിടെ ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പുവെച്ചു.

ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസും സുലാലത് കോഫിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അബ്ദുലേല അല്‍-മുര്‍ഖിയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഈ പങ്കാളിത്തത്തിലൂടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച് റിയാദില്‍ റോസ്റ്റ് ചെയ്‌തെടുക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള സുലാലത്തിന്റെ സ്‌പെഷ്യാലിറ്റി-ഗ്രേഡ് കോഫി ബീനുകള്‍ക്ക് ലുലു ഗ്രൂപ്പ് പ്രത്യേക വിപണന സൗകര്യമൊരുക്കും. ഇതോടെ ലോകോത്തര ഗുണനിലവാരമുള്ള സ്‌പെഷ്യാലിറ്റി കോഫി ഇനി രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും.

സുലാലത് കോഫിയുമായി സഹകരിക്കുന്നതിലൂടെ രാജ്യത്തെ സ്‌പെഷ്യാലിറ്റി കോഫി റീട്ടെയ്ല്‍ ശ്രംഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് ലുലു ഗ്രൂപ്പ് സമ്മാനിക്കുന്നത്. മേഖലയില്‍ സ്‌പെഷ്യാലിറ്റി കോഫി തരംഗമാക്കിയതില്‍ മുന്‍നിരയിലുള്ള ഗ്രൂപ്പാണ് റിയാദ് ആസ്ഥാനമായുള്ള സുലാലത് കോഫി. ഈ ചുവടുവെയ്പിലൂടെ കോഫി ആസ്വാദകര്‍ക്ക് കൂടുതല്‍ വൈവിധ്യം നിറഞ്ഞ സ്‌പെഷ്യാലിറ്റി കോഫി ശേഖരം പരിചയപ്പെടാന്‍ ലുലു അവസരമൊരുക്കും. ഇതോടൊപ്പം വളര്‍ന്ന് വരുന്ന കോഫി സംസ്‌കാരത്തെ പരിപോഷിപ്പിക്കാനും ദൈനംദിന ഉപഭോക്താക്കള്‍ക്ക് പ്രീമിയം കോഫി അനുഭവം നേരിട്ട് മനസ്സിലാക്കാനും സാധിക്കും.

ലോകത്തെ കോഫി വ്യവസായ ശ്രംഖലയെ ഒരു കുടക്കീഴിലെത്തിക്കുന്ന വേള്‍ഡ് ഓഫ് കോഫി വേദിയില്‍ വെച്ച് ലുലുവും സുലാലത് കോഫിയും കൈകോര്‍ത്തതും ഏറെ ശ്രദ്ധേയമായി. ആഗോള രംഗത്തെ നൂറ് കണക്കിന് പ്രദര്‍ശകരും, പതിനേഴായിരത്തിലധികം സന്ദര്‍ശകരും എത്തുന്ന വേദി കോഫി വ്യവസായ രംഗത്തിന്റെ വളര്‍ച്ചയിലും നവീകരണത്തിലും സുപ്രധാന പങ്കാണ് വഹിക്കുന്നത്. സൗദി വിഷന്‍ 2030ന്റെ ചുവടുപിടിച്ച് രാജ്യത്തെ തനത് ബ്രാന്‍ഡുകളെ കൈപിടിച്ചുയര്‍ത്താനും, റീട്ടെയ്ല്‍ ശ്രംഖലയിലുടനീളം ഗുണമേന്മയുള്ളതും നൂതനവുമായ ഉത്പന്നങ്ങള്‍ ഉറപ്പാക്കാനുമുള്ള ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധത കൂടിയാണ് സുലാലത് കോഫിയുമായുള്ള പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.

Photo

Latest News

ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026
 അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
June 26, 2026

Related News